nedumbassery airport : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; ഗള്‍ഫില്‍ നിന്നെത്തിയവര്‍ പിടിയില്‍ - Pravasi Vartha KERALA

nedumbassery airport : നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; ഗള്‍ഫില്‍ നിന്നെത്തിയവര്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്. നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം nedumbassery airport വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചവര്‍ പിടിയിലായി. മൂന്ന് കിലോ സ്വര്‍ണവുമായി മൂന്ന് പേരെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഫല്‍ റിയാസ്, തൃശൂര്‍ സ്വദേശി സുബാഷ് എന്നിവരാണ് പിടിയിലായത്.
നൗഫല്‍ ജിദ്ദയില്‍ നിന്നും മുസ്തഫ ദൂബായില്‍ നിന്നുമാണ് കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ഇരുവരും മലദ്വാരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ പരിശോധനയില്‍ ശരീരത്തിനകത്ത് സ്വര്‍ണം കണ്ടെത്തി. മസ്്കറ്റില്‍ നിന്നും വന്ന വിമാനത്തിലാണ് സുബാഷ് കൊച്ചിയിലെത്തിയത്. ഇയാള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. പിടിച്ചെടുത്ത് സ്വര്‍ണത്തിന് ഒരു കോടി നാല്‍പത് ലക്ഷം രൂപ വില വരുമെന്ന് കൊച്ചി കസ്റ്റംസ് അറിയിച്ചു.
അതിനിടെ കണ്ണൂരില്‍ സ്വര്‍ണപ്പണിക്കാരനെ ഭീഷണിപ്പെടുത്തി കളളക്കടത്ത് സ്വര്‍ണം കൈക്കലാക്കാന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഡിആര്‍ഐ പിടിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്ന് 87 ഗ്രാം തട്ടാന്‍ ശ്രമിച്ച വടക്കേ ഇന്ത്യക്കാരായ രണ്ട് ഉദ്യോഗസ്ഥരെ തിരുവനന്തപുരം ജിഎസ്ടി കമ്മീഷണറേറ്റിലേക്കാണ് മാറ്റിയത്. ശിക്ഷാ നടപടിയെന്ന് ട്രാന്‍സ്ഫര്‍ ഉത്തരവില്‍ പറയുന്നില്ലെങ്കിലും ഇരുവരെയും ഇനി വിമാനത്താവളത്തില്‍ നിയമിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *