പ്രവാസി യാത്രക്കാര്‍ ബാഗ് പാക്ക് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ബാഗേജില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് air india express baggage policy . ചെക്കിന്‍ ബാഗേജ് രണ്ട് ബോക്‌സ് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തുവിട്ടു. പുതിയ നിയമം ഒക്ടോബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വന്നതായി കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍ കാബിന്‍ ബാഗേജ് നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
ബോക്‌സുകള്‍ കൂടുതലുണ്ടെങ്കില്‍ പ്രത്യേക അനുമതി തേടണം. നിശ്ചിത തുക അടയ്ക്കുകയും വേണം. രണ്ടില്‍ കൂടുതല്‍ വരുന്ന ഓരോ ബോക്‌സിനും അധിക തുക നല്‍കേണ്ടി വരും. നേരത്തെ 30 കിലോയാണ് ചെക്കിന്‍ ബാഗേജ് അനുവദിച്ചിരുന്നത്. ചെക്കിന്‍ ബാഗേജ് എത്ര എണ്ണം വരെയും കൊണ്ടുപോകാം. എന്നാല്‍ അനുവദിച്ച തൂക്കം കൃത്യമായിരിക്കണമെന്ന് മാത്രമായിരുന്നു നിബന്ധന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u