അവധിക്കാലം ആസൂത്രണം ചെയ്യുകയാണോ? നിങ്ങള്‍ ബജറ്റില്‍ പോയി വരാന്‍ കഴിയുന്ന അവധിക്കാല യാത്രകളെ കുറിച്ചാണോ അന്വേഷിക്കുന്നത്? എങ്കില്‍ യുഎഇ നിവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം.
ഫ്‌ലൈറ്റുകളുടെ വിലയാണ് തങ്ങളുടെ ലക്ഷ്യസ്ഥാനം holiday vacation തിരഞ്ഞെടുക്കുന്നതെന്ന് 32 ശതമാനം യുഎഇ യാത്രക്കാരും കണക്കിലെടുക്കുന്ന ഘടകം. അതിനാല്‍ ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്ക് കുറഞ്ഞ മികച്ച ലക്ഷ്യസ്ഥാനങ്ങള്‍ എവിടെയാണെന്ന് അറിയുന്നത് പ്രധാനമാണ്. ആഗോള ട്രാവല്‍ സൈറ്റായ സ്‌കൈസ്‌കാനര്‍ യുഎഇ യാത്രക്കാര്‍ക്ക് വിമാന നിരക്ക് കുറഞ്ഞ ലോകമെമ്പാടുമുള്ള മികച്ച സ്ഥലങ്ങള്‍ വെളിപ്പെടുത്തി.
ട്രാവല്‍ ട്രെന്‍ഡുകള്‍ പറയുന്നത് അനുസരിച്ച്: യുഎഇയില്‍ നിന്ന് ചില ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്‌ലൈറ്റുകള്‍ക്ക് വലിയ വിലയിടിവ് ഉണ്ടായി. ചില ലക്ഷ്യസ്ഥാനങ്ങള്‍ മുമ്പത്തേതിനേക്കാള്‍ വിലകുറഞ്ഞിട്ടുണ്ട്. യുഎസിലെ ഒര്‍ലാന്‍ഡോയിലേക്കുള്ള ഫ്‌ലൈറ്റ് നിരക്ക് 72 ശതമാനം കുറഞ്ഞു, തുടര്‍ന്ന് മാലിദ്വീപിലെ മാലേയിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ 58 ശതമാനം കുറവാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്നവരുടെ വിമാന നിരക്കില്‍ ഏറ്റവും വലിയ വിലയിടിവ് കണ്ട മികച്ച പത്ത് അവധിക്കാല സ്ഥലങ്ങള്‍ ഇതാ:
Orlando, US | -72% price drop |
Malé, Maldives | -58% price drop |
Rome, Italy | -52% price drop |
Munich, Germany | -47% price drop |
Brussels, Belgium | -32% price drop |
New York, US | -29% price drop |
Bangkok, Thailand | -23% price drop |
Antalya, Türkiye | -21% price drop |
Istanbul, Türkiye: | -19% price drop |
Los Angeles, US | -17% price drop |
ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ ലക്ഷ്യസ്ഥാന പട്ടികയിലും ഏറ്റവും വലിയ വിലയിടിവ് ലിസ്റ്റിലും റോമും ന്യൂയോര്‍ക്കും പ്രത്യക്ഷപ്പെടുന്നതോടെ, യുഎഇ യാത്രക്കാര്‍ക്കുള്ള ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങളും സ്‌കൈസ്‌കാനര്‍ അവ വെളിപ്പെടുത്തിയിട്ടുണ്ട്.
സെര്‍ച്ചില്‍ വര്‍ഷാവര്‍ഷം ഏറ്റവും വലിയ വര്‍ധനയുള്ള യുഎഇ യാത്രക്കാര്‍ക്കുള്ള മികച്ച 10 ലക്ഷ്യസ്ഥാനങ്ങള്‍ ഇതാ:
Osaka, Japan | +305% |
Antalya, Türkiye | +273% |
Tokyo, Japan | +250% |
Rome, Italy | +154% |
Berlin, Germany | +96% |
Amsterdam, Netherlands | +62% |
New York, US | +62% |
London, UK | +52% |
Athens, Greece | +47% |
Paris, France | +32% |
ഒരു അവധിക്കാലം ബുക്ക് ചെയ്യുമ്പോള്‍ യുഎഇ യാത്രക്കാര്‍ എന്താണ് ഏറ്റവും കൂടുതല്‍ തിരയുന്നതെന്ന് അറിയണോ? ഭക്ഷണം (61 ശതമാനം), വിനോദ കേന്ദ്രങ്ങള്‍ (64 ശതമാനം), കാലാവസ്ഥ (68 ശതമാനം) എന്നിവയാണവ. അതോടൊപ്പം ചരിത്രപരമായ സ്ഥലങ്ങള്‍, കടല്‍ത്തീരം, പ്രാദേശിക ഭക്ഷണം തുടങ്ങിയ മൂന്ന് പ്രധാന ഘടകങ്ങളും വിലയിരുത്തുന്നുവെന്ന് റിപ്പോര്‍ട്ടില്‍ എടുത്തുകാണിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u