ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയില്‍ യാത്ര ചെയ്യുന്ന യുഎഇ നിവാസികള്‍ക്ക് ദുബായ് ഫെറി ഒരു അനുഗ്രഹം തന്നെയാണ്. പാന്‍ഡെമിക് സമയത്ത് ഫെറി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ശേഷം ഓഗസ്റ്റ് 4 ന് ദുബായ്ക്കും ഷാര്‍ജയ്ക്കും ഇടയിലുള്ള സമുദ്ര ഗതാഗത ലൈനിന്റെ boat service from sharjah to dubai പ്രവര്‍ത്തനം ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പുനരാരംഭിച്ചു.
സമയവും പണവും ലാഭിക്കാം
ഫെറിയുടെ നിരവധി യാത്രക്കാരില്‍ ഒരാളാണ് ദെയ്റയിലെ സുഗന്ധവ്യഞ്ജന, ഡ്രൈ ഫ്രൂട്ട് വ്യാപാരിയായ സുലൈമാന്‍ ഇബ്രാഹിം. ഷാര്‍ജയിലെ അല്‍ ഖാന്‍ പരിസരത്താണ് അദ്ദേഹം താമസിക്കുന്നത്, ജോലിസ്ഥലത്തേക്കുള്ള തന്റെ ദൈനംദിന യാത്രാമാര്‍ഗത്തിന് പൂര്‍ണമായും അദ്ദേഹം ദുബായ് ഫെറിയെയാണ് ആശ്രയിക്കുന്നത്.
”ഞാന്‍ ബസിലോ സ്വന്തം വാഹനത്തിലോ ദിവസേന 3 മണിക്കൂറിലധികം റോഡില്‍ ചെലവഴിക്കുമായിരുന്നു. ഈ വര്‍ഷം സെപ്തംബര്‍ ഫെറിയില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയതോടെ ഒരു യാത്രയ്ക്ക് 50 ദിര്‍ഹത്തിന് മുകളിലും രണ്ട് മണിക്കൂര്‍ സമയവും ഞാന്‍ ലാഭിക്കുന്നു,” ഇബ്രാഹിം പറഞ്ഞു.
സമ്മര്‍ദ്ദരഹിതമായ യാത്ര
”ഫെറിയാത്ര പണവും സമയവും ലാഭം തരിക മാത്രമല്ല. റോഡിലെ ട്രാഫിക്ക് നമ്മെ മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. ഫെറി യാത്രയിലൂടെ മാനസിക സമ്മര്‍ദ്ദം വലിയ അളവില്‍ കുറഞ്ഞു. എല്ലാ ദിവസവും വളരെ സമാധാനപരമായ യാത്രയാണിത്. അതിനാല്‍ തന്നെ എന്റെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നുണ്ട്, ബിസിനസ്സും ഉയര്‍ന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, ”ഇബ്രാഹിം കൂട്ടിച്ചേര്‍ക്കുന്നു.
അല്‍ ജദ്ദാഫില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍ അര്‍ജുന്‍ ജയകുമാറും ഇക്കാര്യം സമ്മതിക്കുന്നു. എന്റെ അച്ഛന്‍ രാവിലെ എന്നെ ഓഫീസിലേക്ക് കൊണ്ടുവിടും. വൈകുന്നേരം ഞാന്‍ ഫെറിയില്‍ ആണ് വരാറുള്ളത്. മെട്രോ സ്റ്റേഷനില്‍ നിന്ന് കുറച്ച് നടക്കാനുള്ള ദൂരത്താണ് എന്റെ ജോലിസ്ഥലം. അല്‍ ഗുബൈബ മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം, ഞാന്‍ അടുത്തുള്ള മറൈന്‍ സ്റ്റേഷനിലേക്ക് നടക്കും, വെറും 2 മിനിറ്റ് നടന്നാല്‍ മതി. ഫെറി യാത്ര 35 മിനിറ്റ് ആണ് നീണ്ടുനില്‍ക്കുന്നത്. വീട്ടിലെത്താന്‍ മൊത്തം ഏകദേശം ഒരു മണിക്കൂര്‍ യാത്രാ സമയം മതിയാകും” അര്‍ജുന്‍ പറയുന്നു. ഫെറി ഞങ്ങളുടെ ജീവിതം വളരെ എളുപ്പമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താം
ബിസിനസുകാരനായ അര്‍ദാഷിര്‍ ഷാര്‍ജയില്‍ നിന്നുള്ള മറ്റേതൊരു യാത്രാമാര്‍ഗത്തേക്കാളും ഫെറിയാണ് ഇഷ്ടപ്പെടുന്നത്. യാത്ര വളരെ സമാധാനപരമാണെന്നും യാത്രാ സമയം പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.
”സവാരി വളരെ ശാന്തമാണ്… ഞാന്‍ യാത്രയിലായിരിക്കുമ്പോള്‍ എനിക്ക് എന്റെ ക്ലയന്റുകളോടും ജീവനക്കാരോടും സംസാരിക്കാനും രാവിലെയും വൈകുന്നേരവും മീറ്റിംഗുകള്‍ നടത്താനും കഴിയും. ഇത് എന്റെ സമയം ലാഭിക്കുക മാത്രമല്ല, യാത്രാമാര്‍ഗ്ഗം കൂടുതല്‍ ഫലവത്തായതാക്കുകയും ചെയ്യുന്നു,” അര്‍ദാഷിര്‍ പറഞ്ഞു.
ഇവന്റുകള്‍ക്ക് പോകാനുള്ള ഗെയിം ചേഞ്ചര്‍
ദുബായിലെ ഗിറ്റെക്സ്, ഗള്‍ഫ് ഫുഡ് തുടങ്ങിയ പരിപാടികള്‍ക്കായി പോകുന്നവര്‍ക്ക് ഗണ്യമായ സാമ്പത്തിക സമ്പാദ്യമാണ് ഫെറി നല്‍കുന്നത്. ഫെറി തിരഞ്ഞെടുക്കുന്നതിലൂടെ, യാത്രക്കാര്‍ അവരുടെ ഇന്ധനച്ചെലവ് കുറയ്ക്കുക മാത്രമല്ല ദുബായില്‍ ചെലവേറിയ പാര്‍ക്കിംഗിന്റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു.
”ഗൈറ്റെക്സ്, ഗള്‍ഫ് ഫുഡ് തുടങ്ങിയ വലിയ ഇവന്റുകളില്‍ ദുബായ് ഫെറി തിരഞ്ഞെടുക്കുന്നത് ഒരു ഗെയിം ചേഞ്ചറാണ്. ഞാന്‍ ഒരു ദിവസം 350 ദിര്‍ഹവും എന്റെ യാത്രയില്‍ 3 മണിക്കൂറും ലാഭിക്കുന്നു, ”ഷാര്‍ജ ആസ്ഥാനമായുള്ള ബിസിനസുകാരനായ അഹമ്മദ് പറയുന്നു. ‘ഇത് പണത്തെക്കുറിച്ച് മാത്രമല്ല, വിലയേറിയ സമയം ലാഭിക്കുന്നതിനും ഈ പ്രധാന ഇവന്റുകളിലേക്ക് സമ്മര്‍ദ്ദരഹിതമായ യാത്ര ആസ്വദിക്കുന്നതിനും വേണ്ടിയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഫെറിയുടെ സമയക്രമം
പ്രവൃത്തിദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്ന് രാവിലെ 7നും 8.30നും രണ്ട് ഫെറികളും ദുബായില്‍ നിന്ന് രാവിലെ 7.45നും പുറപ്പെടും. വൈകുന്നേരം, ഷാര്‍ജയില്‍ നിന്ന് 4.45 നും 6.15 നും രണ്ട് ട്രിപ്പുകള്‍, 4 മണിക്കും 5:30 നും 7 നും ദുബായില്‍ നിന്ന് മൂന്ന് ട്രിപ്പുകള്‍.
വെള്ളി മുതല്‍ ഞായര്‍ വരെ, ആറ് യാത്രകള്‍ ഉണ്ട്, ഉച്ച മുതല്‍ ആരംഭിക്കുന്ന ഓരോ ഭാഗത്തുനിന്നും മൂന്ന് യാത്രകള്‍. ഷാര്‍ജയില്‍ നിന്ന് പുറപ്പെടുന്ന സമയം 2pm, 4pm, 6pm ആണ്, ദുബായില്‍ നിന്നുള്ള യാത്രകള്‍ 3pm, 5pm, 8pm എന്നിവയ്ക്ക് ആരംഭിക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u