donation campaign : ഗാസയെ ചേര്‍ത്ത്പിടിച്ച് യുഎഇ: രാജ്യത്ത് സംഭാവന നല്‍കുന്നതിനുള്ള ഡ്രൈവിന്റെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു - Pravasi Vartha UAE

donation campaign : ഗാസയെ ചേര്‍ത്ത്പിടിച്ച് യുഎഇ: രാജ്യത്ത് സംഭാവന നല്‍കുന്നതിനുള്ള ഡ്രൈവിന്റെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു

യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ പലസ്തീനികളെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന യുഎഇ നിവാസികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള ഡ്രൈവിന്റെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു. അജ്മാനിലും അബുദാബിയിലും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന രണ്ട് പുതിയ പരിപാടികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ donation campaign ആഗ്രഹിക്കുന്നവര്‍ക്ക് സംഭവനകള്‍ നല്‍കാം.
തരാഹൂം ഫോര്‍ ഗാസ (ഗാസയ്ക്കുള്ള അനുകമ്പ) കാമ്പയിന്‍ ഇന്ന് നവംബര്‍ 9 ന് അജ്മാനിലേക്ക് നീങ്ങുന്നതാണ്. നവംബര്‍ 12 ന് യുഎഇ തലസ്ഥാനത്തേക്ക് മടങ്ങുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെയും (മോഫ) എമിറേറ്റ്‌സ് റെഡ് ക്രസന്റ് അതോറിറ്റിയുടെയും മേല്‍നോട്ടത്തില്‍, ഗാസയില്‍ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധികള്‍ക്കിടയില്‍ പലസ്തീന്‍ ജനതയ്ക്ക് ആവശ്യമായ ആശ്വാസം നല്‍കാനാണ് കാമ്പയിന്‍ ശ്രമിക്കുന്നത്.
രണ്ട് ‘കമ്പഷന്‍ ഫോര്‍ ഗാസ’ പരിപാടികളുടെ വിശദാംശങ്ങള്‍ ഇതാ:
അജ്മാന്‍: നവംബര്‍ 9, എമിറേറ്റ്‌സ് ഹോസ്പിറ്റാലിറ്റി ഹാള്‍
അബുദാബി: നവംബര്‍ 12, മിന സായിദ്, അബുദാബി പോര്‍ട്ട് ഹാള്‍, രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ
ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുഎഇ നടത്തികൊണ്ടിരിക്കുന്നുണ്ട്. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ സഹായത്തോടെ ഇതിനകം തന്നെ ഗുണഭോക്താക്കള്‍ക്ക് ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്തുവെന്ന് മോഫ പ്രസ്താവനയില്‍ പറഞ്ഞു. 200 ടണ്‍ ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും മറ്റ് ദുരിതാശ്വാസ സാമഗ്രികളും അടങ്ങിയ എട്ട് വിമാനങ്ങള്‍ ഇതുവരെ ഗാസയിലേക്ക് അയച്ചിട്ടുണ്ട്. യുദ്ധത്തില്‍ അകപ്പെട്ട ഫലസ്തീനികളുടെ ദുരിതം ലഘൂകരിക്കാന്‍ യുഎഇ എല്ലാ ശ്രമങ്ങളും നടത്തി വരുന്നുണ്ട്.
പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അടുത്തിടെ ഓപ്പറേഷന്‍ ഗാലന്റ് നൈറ്റ് 3 ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗാസ മുനമ്പില്‍ ഒരു ഫീല്‍ഡ് ആശുപത്രി സ്ഥാപിച്ച് 1000 ഫലസ്തീന്‍ കുട്ടികളെ ചികിത്സയ്ക്കായി യുഎഇയിലേക്ക് കൊണ്ടുവരാനും അദ്ദേഹം ഉത്തരവിട്ടിരുന്നു. രാജ്യത്തെ അംഗീകൃത ചാരിറ്റികള്‍ വഴിയും മാനുഷിക സ്ഥാപനങ്ങള്‍ വഴിയും സംഭാവനകള്‍ ഗാസയിലേക്ക് ഒഴുകുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *