gcc visit visa : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കി മന്ത്രിമാര്‍ - Pravasi Vartha visa

gcc visit visa : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കി മന്ത്രിമാര്‍

ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം നല്‍കി മന്ത്രിമാര്‍. ജിസിസി രാജ്യങ്ങളിലെ വിനോദ സഞ്ചാര മേഖലക്ക് കരുത്ത് പകര്‍ന്ന് ഏകീകൃത ടൂറിസ്റ്റ് വിസക്ക് gcc visit visa ആഭ്യന്തരമന്ത്രിമാര്‍ അംഗീകാരം നല്‍കി. മസ്‌കത്തില്‍ ചേര്‍ന്ന ജിസിസി രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രിമാരുട 40ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.
ജിസിസി രാജ്യങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് പദ്ധതിയുടെ ഒന്നാം ഘട്ടത്തിനും ജിസിസി ആഭ്യന്തര മന്ത്രിമാരുട യോഗത്തില്‍ തുടക്കം കുറിച്ചു.ഷെന്‍ഗന്‍ വിസ മോഡലില്‍ ഒരു വിസ കൊണ്ട് മറ്റ് എന്‍ട്രി പെര്‍മിറ്റുകളുടെ ആവശ്യമില്ലാതെ ആറ് ജിസിസി രാജ്യങ്ങളിലും സന്ദര്‍ശനം നടത്താന്‍ കഴിയുന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി.
ഏകീകൃത ടൂറിസ്റ്റ് വിസ സംബന്ധമായ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാര്യം ഒമാന്‍ പൈതൃക, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സാലിം ബിന്‍ മുഹമ്മദ് അല്‍ മഹ്‌റൂഖി നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ജിസിസി പൗരന്മാര്‍ക്ക് ആറ് രാജ്യങ്ങളിലേക്കും സൗജന്യമായി പ്രവേശിക്കാന്‍ കഴിയും. എന്നാല്‍, ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓരോ രജ്യത്തേക്കും പ്രവേശിക്കുന്നതിന് അതാത് രാജ്യങ്ങളുടെ വിസകള്‍ ആവശ്യമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *