യുഎഇയില്‍ ഒരു മാസത്തോളമായി മഴ പെയ്യുകയാണ്. കനത്ത മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും തുടര്‍ച്ചയായി 26 ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്തുകൊണ്ടിരിക്കുന്നു. മലകളില്‍ നിന്ന് ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും താഴ്വരകളുടെ വെള്ളപ്പൊക്കവും ഇപ്പോള്‍ സ്ഥിര കാഴ്ചയാണ് dubai 30 day weather forecast .
ഒക്ടോബര്‍ 14-ന് ചെറിയ മഴയോടെയാണ് നിലവിലെ കാലാവസ്ഥ ആരംഭിച്ചത്. 2023ലെ ലെ ഈ സമയത്തെ മഴ പതിവിലും കൂടുതലാണെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) വിദഗ്ധന്‍ പറഞ്ഞിരുന്നു. കൂടുതല്‍ മഴ പ്രവചിക്കപ്പെട്ടിരിക്കുന്ന നിലവിലെ കാലാവസ്ഥയെ കുറിച്ചും മഴക്കാലത്ത് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട ലംഘനങ്ങളെയും പിഴകളെയും കുറിച്ച് നിങ്ങള്‍ അറിയേണ്ടതെല്ലാം ഇവിടെയുണ്ട്.
മഴ തുടരുമോ? അങ്ങനെയെങ്കില്‍, എവിടെ?
തുടരും. എന്‍സിഎം പുറപ്പെടുവിച്ച അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനമനുസരിച്ച്, രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ചില പ്രദേശങ്ങളില്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തും. വാരാന്ത്യത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മേഘാവൃതമായ അവസ്ഥ നിലനില്‍ക്കും.
എന്തുകൊണ്ടാണ് ഇത്രയധികം മഴ പെയ്തത്?
യുഎഇയില്‍ ഈ സമയം മഴ സാധാരണമാണ്. എന്നാല്‍ ഈ വര്‍ഷം പെഴ്ത മഴയുടെ അളവ് കൂടുതലാണെന്ന് എന്‍സിഎമ്മില്‍ നിന്നുള്ള ഡോ അഹമ്മദ് ഹബീബ് പറഞ്ഞു. സാധാരണ മഴക്കാലം മേഘാവൃതമായ അവസ്ഥയും ന്യൂനമര്‍ദ്ദവും നിറഞ്ഞതാണ്. മാത്രമല്ല, മഴ വര്‍ധിപ്പിക്കുന്നതിനായി രാജ്യം ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ തുടരുന്നുണ്ട്.
എവിടെയാണ് മഴ പെയ്തത്?
കഴിഞ്ഞ നാലാഴ്ചയ്ക്കിടെ വ്യത്യസ്ത തീവ്രതയിലുള്ള മഴ രാജ്യമെമ്പാടും പെയ്തു. ഫുജൈറ, ഖോര്‍ഫക്കാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങള്‍ക്ക് പുറമെ അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മഴ പെയ്തിരുന്നു. കഴിഞ്ഞ മാസം അവസാനത്തോടെ കാലാവസ്ഥ വളരെ ശക്തമായിരുന്നു. പല ഓഫീസുകളും സ്‌കൂളുകളും ഓണ്‍ലൈനായി പ്രവര്‍ത്തിച്ചതിനാല്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും അവരുടെ വീടുകളില്‍ നിന്ന് സുരക്ഷിതമായി ദിവസം ചെലവഴിച്ചു.
الامارات : مباشر الان جريان وادي شوكة في المنطقة الشرقية #اخدود_مطلع_الوسم #مركز_العاصفة
— مركز العاصفة (@Storm_centre) November 8, 2023
8_11_2023 pic.twitter.com/Q4lwszFqEF
മഴക്കാലത്ത് വാഹനമോടിക്കുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
മഴക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ഏതൊക്കെ മേഖലകളാണ് ഒഴിവാക്കേണ്ടതെന്ന് വാഹനമോടിക്കുന്നവര്‍ മനസ്സിലാക്കണം. ഈ വര്‍ഷമാദ്യം, ആഭ്യന്തര മന്ത്രാലയം പുതിയ ഗതാഗത നിയമലംഘനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം മഴയുള്ള കാലാവസ്ഥയില്‍ താഴ്വരകള്‍, വെള്ളപ്പൊക്കമുള്ള പ്രദേശങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയ്ക്ക് സമീപം ഒത്തുകൂടുന്നവര്‍ക്ക് 1,000 ദിര്‍ഹം പിഴ ലഭിക്കും. വെള്ളപ്പൊക്കമുള്ള താഴ്വരകളിലൂടെ വാഹനമോടിക്കുന്നവര്‍ക്ക് 2,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസത്തെ വാഹനങ്ങള്‍ കണ്ടുകെട്ടലുമാണ് ശിക്ഷ.
#أمطار_الخير #وادي_طوى #المركز_الوطني_للأرصاد #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #هواة_الطقس pic.twitter.com/Azm5Yq3Z7V
— المركز الوطني للأرصاد (@ncmuae) November 8, 2023
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u