ലോകത്തിലെ ഏറ്റവും ചെലവേറിയ സ്യൂട്ടിലൂടെ പര്യടനം നടത്തി ഇന്ത്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍. ഡിജിറ്റല്‍ സ്രഷ്ടാവായ അലന്ന പാണ്ഡേ ആണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ലക്ഷ്വറി സ്യൂട്ടിന്റെ വെര്‍ച്വല്‍ ടൂര്‍ പങ്കിട്ടത്. ദുബായിലെ അറ്റ്ലാന്റിസ് ദി റോയലിലെ സ്യൂട്ട് nobu royal atlantis ആണിത്.
റോയല്‍ മാന്‍ഷന്‍ എന്ന് വിളിക്കപ്പെടുന്ന 1,128 ചതുരശ്ര മീറ്റര്‍ പെന്റ്ഹൗസ് അപ്പാര്‍ട്ട്മെന്റിലൂടെ നടക്കുന്ന ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ ബന്ധുവായ അലന്നയെ വീഡിയോയില്‍ കാണാം. അലന്നയുടെ അടിക്കുറിപ്പ് അനുസരിച്ച്, പെന്റ്ഹൗസ് അപ്പാര്‍ട്ട്‌മെന്റില്‍ ഒരു രാത്രി താമസിക്കാന്‍ $100,000 (ദിര്‍ഹം1,022,950) ചിലവാകും.
നാല് കിടപ്പുമുറികള്‍, സ്റ്റീം റൂമുകളുള്ള നാല് ബാത്ത്‌റൂമുകള്‍, 12 സീറ്റുകളുള്ള ഡൈനിംഗ്/കോണ്‍ഫറന്‍സ് റൂം, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ അടുക്കളകള്‍, ഒരു സിനിമാ തിയേറ്റര്‍, ഓഫീസ്/ലൈബ്രറി, ഒരു സ്വകാര്യ ബാറും ഗെയിം റൂം, 10 സീറ്റുകളുള്ള അറേബ്യന്‍ സ്‌റ്റൈല്‍ മജ്ലിസ്, താപനില നിയന്ത്രിക്കുന്ന ഇന്‍ഫിനിറ്റി പൂള്‍, 360 ഡിഗ്രി കാഴ്ചകളുള്ള ഒരു സ്വകാര്യ ഡെക്ക്, എന്നിവയെയാണ് ഈ സ്യൂട്ടിന്റെ സവിശേഷതകള്‍.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ഇത് അവിശ്വസനീയമാണ്.’ എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയതത്. റിസോര്‍ട്ടിന്റെ വെബ്സൈറ്റില്‍ പറയുന്നത് അനുസരിച്ച്, റോയല്‍ മാന്‍ഷന്റെ സ്വകാര്യ ഫോയറില്‍ 100 വര്‍ഷം പഴക്കമുള്ള ഒലിവ് മരങ്ങളുണ്ട്. പെന്റ്ഹൗസ് അതിഥികള്‍ക്ക് ഒരു സ്വകാര്യ ഷെഫും ഒരു സ്വകാര്യ ബട്ട്‌ലറും നല്‍കുന്നു. ബാത്ത് ഗൗണുകള്‍ പോലെയുള്ള മുറിയിലെ സൗകര്യങ്ങള്‍ ആഡംബര ബ്രാന്‍ഡായ ഹെര്‍മിസില്‍ നിന്നുള്ളതാണ്.
അറ്റ്ലാന്റിസ് ദി റോയല്‍ ഈ വര്‍ഷം ജനുവരിയില്‍ ആഡംബരത്തോടെയാണ് തുറന്നത്. കെന്‍ഡല്‍ ജെന്നര്‍, ജെയ് ഇസഡ്, ലിയാം പെയ്ന്‍, പോപ്പ് റോയല്‍റ്റി ബിയോണ്‍സ് തുടങ്ങിയ നിരവധി എ-ലിസ്റ്റ് സെലിബ്രിറ്റികളെ റിസോര്‍ട്ട് ക്ഷണിച്ചിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u