dubai run : ദുബായ് റണിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 30 കിലോ കുറച്ചു; 2024 ഇവന്റിന് മുമ്പ് 30 കിലോ കൂടി കുറയ്ക്കുമെന്ന് പ്രവാസി വനിത - Pravasi Vartha DUBAI

dubai run : ദുബായ് റണിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 30 കിലോ കുറച്ചു; 2024 ഇവന്റിന് മുമ്പ് 30 കിലോ കൂടി കുറയ്ക്കുമെന്ന് പ്രവാസി വനിത

രാജ്യമെമ്പാടുമുള്ള പലരുടെയും ജീവിതം മാറ്റിമറിച്ച ഒന്നാണ് എല്ലാവര്‍ഷവും നടക്കുന്ന ദുബായ് റണ്‍. 2022 നവംബര്‍ 20 ന് നടന്ന ദുബായ് റണ്‍ ശാരീരികക്ഷമത ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ആളുകളെ സഹായിച്ച ഒരു ദിവസമായിരുന്നു. 2022 ദുബായ് റണിന്റെ dubai run ഭാഗമായി ഓടിയ ആയിരക്കണക്കിന് ആളുകളുടെ ഇടയില്‍, ദുബായ് നിവാസിയായ ഉമൈമ അജാസും ഉണ്ടായിരുന്നു. ആ സംഭവത്തിന് ശേഷമാണ് ഈ പ്രവാസി വനിതയുടെയും ജീവിതം മാറാന്‍ തുടങ്ങിയത്.
‘അന്ന് എനിക്ക് ഓട്ടം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, ഫിറ്റ് ആയിരിക്കുന്നതിന്റെ പ്രാധാന്യവും ഞാന്‍ അപ്പോള്‍ മനസിലാക്കി’ ഉമൈമ പറഞ്ഞു. അടുത്ത ദുബായ് റണില്‍ ഞാന്‍ ഫിനിഷ് ലൈനില്‍ എത്തുമെന്ന് ‘ഉമൈമ ആത്മവിശ്വാസത്തോടെ പറയുന്നു. കഴിഞ്ഞ വര്‍ഷം ഉമൈമയുടെ ഭാരം ഏകദേശം 130 കിലോഗ്രാം ആയിരുന്നു. കര്‍ശനമായ വര്‍ക്ക്ഔട്ടുകളും ഡയറ്റും ചെയ്ത് ഒരു വര്‍ഷം കൊണ്ട് ഈ പ്രവാസി വനിത 30 കിലോ കുറച്ച് 99 കിലോഗ്രാം ഭാരത്തിലേക്ക് എത്തി.
എന്റെ വ്യായാമ ദിനചര്യ ഞാന്‍ ഇതുവരെ മുടക്കിയിട്ടില്ല, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്, തന്റെ രൂപം മാറിയെന്നും മാനസികവും വൈകാരികവുമായ ഉന്മേഷം ലഭിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഴ്ചയിലെ നാല് ദിവസം സ്ട്രത്ത് ട്രെയിനിംഗും ഒരു ദിവസം കാര്‍ഡിയോ വര്‍ക്ക്ഔട്ടും പ്രോട്ടില്‍ നിറഞ്ഞ ഡയറ്റുമാണ് ഉമൈമയുടെ ഇപ്പോഴത്തെ രീതി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *