യുഎഇയിലെ പ്രവാസി കുടുംബങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടി ആരോഗ്യ ഇന്‍ഷുറന്‍സ്. പ്രീമിയം തുക mediclaim insurance 35 ശതമാനം വരെ വര്‍ധിച്ചു. 3 മാസത്തിനിടെ ഇരുപതോളം ഇന്‍ഷൂറന്‍സ് കമ്പനികളാണ് പ്രീമിയം ഗണ്യമായി കൂട്ടിയത്. ശേഷിച്ച കമ്പനികളും നിരക്കു വര്‍ധനയുടെ പാതയിലാണെന്നത് പ്രവാസി കുടുംബങ്ങളുടെ ഹൃദയമിടിപ്പ് കൂട്ടുന്നു.
ജോലിക്കാര്‍ക്ക് കമ്പനി ഇന്‍ഷുറന്‍സ് നല്‍കുമെങ്കിലും ഭൂരിഭാഗം കുടുംബാംഗങ്ങളുടെയും ഇന്‍ഷുറന്‍സ് തുക വ്യക്തികളാണ് വഹിക്കുന്നത്. അതുകൊണ്ടുതന്നെ പ്രീമിയം വര്‍ധന കുടുംബ ബജറ്റിനെ താളം തെറ്റിക്കും. അപൂര്‍വം ചില കമ്പനികള്‍ മാത്രമാണ് കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്നത്.
നാലംഗ കുടുംബത്തിന് താരതമ്യേന നല്ല ചികിത്സ ലഭിക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സിന് വര്‍ഷത്തില്‍ 10,000 ദിര്‍ഹമെങ്കിലും മാറ്റിവയ്‌ക്കേണ്ടിവരും. 4000 ദിര്‍ഹത്തില്‍ കൂടുതല്‍ ശമ്പളമുള്ള 18-45 വയസ്സിനിടയില്‍ പ്രായമുള്ള വനിതകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 10% വര്‍ധിപ്പിച്ചു.
കോവിഡിനു ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ കൂടിയതും മരുന്നിന്റെയും ചികിത്സയുെടയും ചെലവ് കൂടിയതുമാണ് നിരക്കു വര്‍ധനയ്ക്കു കാരണമെന്നാണ് കമ്പനികളുടെ വാദം. മരുന്നുകള്‍ക്കും സേവന നിരക്കിലും 1020% വര്‍ധനയാണ് പ്രീമിയം കൂട്ടാന്‍ പ്രേരിപ്പിച്ചതെന്നാണ് ചില കമ്പനികള്‍ പറയുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u