uae traffic law : യുഎഇ: റോഡിലൂടെ ഇന്‍ഫ്‌ളുവന്‍സറുടെ സാഹസിക ഡ്രൈവിംഗ്; വൈറല്‍ വീഡിയോയെ കുറിച്ച് വിദഗ്ധന്‍ പറയുന്നത് ഇങ്ങനെ - Pravasi Vartha

uae traffic law : യുഎഇ: റോഡിലൂടെ ഇന്‍ഫ്‌ളുവന്‍സറുടെ സാഹസിക ഡ്രൈവിംഗ്; വൈറല്‍ വീഡിയോയെ കുറിച്ച് വിദഗ്ധന്‍ പറയുന്നത് ഇങ്ങനെ

കുറച്ച് നാളുകള്‍ക്ക് മുമ്പ് ദുബായിലെ റോഡിലൂടെ വിദേശ ഇന്‍ഫ്‌ളുവന്‍സര്‍ സാഹസിക ഡ്രൈവിംഗ് നടത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ദുബായ് റോഡുകളിലൂടെ അശ്രദ്ധമായി വാഹനമോടിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തതിന് ഇയാള്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. സാധുവായ ലൈസന്‍സില്ലാതെ എമിറേറ്റില്‍ വാഹനമോടിച്ചതും വാഹനം ഓടിക്കുന്ന സമയത്ത് ഫോണ്‍ ഉപയോഗിച്ചതും ഡ്രൈവറുടെ മടിയില്‍ ഇരുന്നതും സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ ചിത്രീകരിച്ചതുമാണ് uae traffic law ഈ ടിക് ടോക്ക് താരം ചെയ്ത നിയമ ലംഘനങ്ങള്‍.
അടുത്തിടെ ദുബായില്‍ എത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ കോമഡി വീഡിയോകള്‍ക്കും വ്‌ലോഗുകള്‍ക്കും പേരുകേട്ട ഒരു കനേഡിയന്‍-അമേരിക്കന്‍ ഗ്രൂപ്പിനൊപ്പം നഗരം ചുറ്റി കറങ്ങി. ഈ ഗ്രൂപ്പ് പങ്കിട്ട ഒരു വീഡിയോയില്‍, മെഴ്സിഡസ് ജി-ക്ലാസിന്റെ കണ്‍സോള്‍ ബോക്സില്‍ ഇരുന്ന് യാത്രക്കാര്‍ ദുബായ് റോഡുകളിലൂടെ റൈസിംഗ് നടത്തുന്നതായി കണ്ടു. യാത്രയുടെ മധ്യത്തില്‍, ടിക്ടോക്ക് താരം ഡ്രൈവറുടെ മടിയിലേക്ക് ചാടി കയറുകയും സ്റ്റിയറിംഗ് വീലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ സീറ്റ് ബെല്‍റ്റ് ധരിക്കാതെ തന്റെ ഡ്രൈവിംഗ് ശൈലി ഫോണിലൂടെ പകര്‍ത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം അശ്രദ്ധമായ ഡ്രൈവിംഗാണ് യുഎഇയിലെ മാരകമായ അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി യു എ ഇ മാനേജിംഗ് ഡയറക്ടര്‍ തോമസ് എഡല്‍മാന്‍ എടുത്തുപറഞ്ഞു.
അപകടത്തില്‍പ്പെട്ടവരില്‍ 60 ശതമാനവും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതുമൂലമാണ് മരണമടഞ്ഞതെന്ന് അബുദാബി പോലീസ് റിപ്പോര്‍ട്ട് ചെയ്യുന്നതായി എഡല്‍മാന്‍ പറഞ്ഞു.
ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കാരണം കഴിഞ്ഞ എട്ട് മാസത്തിനിടെ 99 അപകടങ്ങള്‍ക്ക് കാരണമാവുകയും ആറ് മരണങ്ങളും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ പരിക്കുകളില്‍ അഞ്ചെണ്ണം ഗുരുതരവും 32 എണ്ണം മിതമായതും 21 എണ്ണം നിസ്സാരവുമാണ്.
യുഎഇയില്‍, ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ മൂന്ന് മാസം വരെ തടവും കുറഞ്ഞത് 6,000 ദിര്‍ഹം പിഴയും അല്ലെങ്കില്‍ ഏതെങ്കിലും ഒരു ശിക്ഷയും ലഭിക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ 400 ദിര്‍ഹം പിഴയും, ഡ്രൈവിങ്ങിനിടെ സെല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹവും പിഴ ഈടാക്കാം.
ഇന്‍ഫ്‌ളുവന്‍സര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ പ്രകടിപ്പിക്കുന്ന മോശം പെരുമാറ്റം നിന്ദ്യവും ക്രിമിനല്‍ കുറ്റവുമാണെന്ന് ഡയറക്ടര്‍ തോമസ് എഡല്‍മാന്‍ ഊന്നിപ്പറഞ്ഞു. ഈ പെരുമാറ്റം യു.എ.ഇ ഗവണ്‍മെന്റിന്റെ നിരവധി നിയമങ്ങള്‍ ലംഘിക്കുന്നു. റോഡ് ഉപയോക്താക്കളുടെ പെരുമാറ്റം ഞങ്ങള്‍ മാറ്റേണ്ടതുണ്ട്. സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നവര്‍ ശരിയായ കാര്യങ്ങളും ശരിയായ പെരുമാറ്റവും പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വീഡിയോകള്‍ ചിത്രീകരിക്കുന്നതിലൂടെ വ്യക്തികള്‍ നിയമം ലംഘിക്കുക മാത്രമല്ല, അവരുടെ സ്വാധീനം തെറ്റായ ദിശയില്‍ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *