virtual asset : യുഎഇ: വെര്‍ച്വല്‍ അസറ്റ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ - Pravasi Vartha

virtual asset : യുഎഇ: വെര്‍ച്വല്‍ അസറ്റ് ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

വെര്‍ച്വല്‍ അസറ്റ് ഇടപാടുകാര്‍ മുന്നറിയിപ്പ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലൈസന്‍സില്ലാതെ ഡിജിറ്റല്‍ ആസ്തികളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ virtual asset നടത്തുന്ന സേവനദാതാക്കള്‍ക്ക് (വി.എ.എസ്.പി.എസ്) മുന്നറിയിപ്പായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ കള്ളപ്പണവിരുദ്ധ ബ്രാഞ്ചാണ് പിഴ ഉള്‍പ്പെടെയുള്ള നിയമവ്യവസ്ഥകള്‍ സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്.
ലൈസന്‍സില്ലാതെ ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍, ഉടമകള്‍, സീനിയര്‍ മാനേജര്‍മാര്‍ എന്നിവര്‍ പിഴ ഉള്‍പ്പെടെ സിവില്‍, ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമായിരിക്കുമെന്ന് കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നനെതിരെയും പ്രവര്‍ത്തിക്കുന്ന കമ്മിറ്റി (എന്‍.എ.എം.എല്‍.സി.എഫ്.ടി.സി) വ്യക്തമാക്കി.
ലൈസന്‍സില്ലെന്നറിഞ്ഞിട്ടും വെര്‍ച്വല്‍ അസറ്റ് ഇടപാട് നടത്തുന്ന സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുന്നവര്‍ക്കെതിരെയും കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ എന്നിവക്കെതിരെയും പുതിയ വ്യവസ്ഥ പ്രകാരം കനത്ത പിഴചുമത്താം.
രാജ്യത്തിന്റെ സാമ്പത്തിക സംവിധാനത്തിന്റെ അഖണ്ഡത ഉറപ്പുവരുത്താനായി നടപ്പിലാക്കിയ പ്രധാനപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയും എല്ലാതരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുമാണ് രാജ്യത്തിന്റെ പ്രവര്‍ത്തനമെന്ന് ബോധവത്കരിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറും എന്‍.എ.എം.എല്‍.സി.എഫ്.ടി.സി ചെയര്‍മാനുമായ ഖാലിദ് മുഹമ്മദ് ബലാമ പറഞ്ഞു.
ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വിസ് അതോറിറ്റി, അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ്, സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി, നീതിന്യായ മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം, വെര്‍ച്വല്‍ അസറ്റ് നിയന്ത്രണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പുസംഘങ്ങള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വൈവിധ്യമാര്‍ന്നതും നൂതനവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായി മേല്‍നോട്ട സമിതി ചൂണ്ടിക്കാട്ടി. ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെ വെര്‍ച്വല്‍ അസറ്റുകളുടെ ഇടപാടുകള്‍ രാജ്യവ്യാപകമായ സാഹചര്യത്തിലാണ് കൃത്യമായ നിയമവ്യവസ്ഥകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം അധികൃതര്‍ പുറപ്പെടുവിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *