ദുബായിലേക്ക് യാത്ര ചെയ്യാൻ പോകുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതായുണ്ട്. ഈ മാസം regional passport office നവംബർ ആറ് മുതൽ 18 വരെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്ന യാത്രക്കാരുടെ പാസ്‌പോർട്ടിൽ സ്‌പെഷ്യൽ സ്റ്റാമ്പ് പതിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയും ദുബായ് വേൾഡ് സെൻട്രലിലൂടെയും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെ പാസ്‌പോർട്ടിലും സ്‌പെഷ്യൽ സ്റ്റാമ്പ് ലഭ്യമാകും.
ദുബായ് എയർഷോയ്ക്കായി രൂപകൽപ്പന ചെയ്ത, സ്മാരക സ്റ്റാമ്പാണ് പതിപ്പിക്കുക എന്ന് വിമാനത്താവളവുമായി ബന്ധപ്പെട്ട അധികൃതർ വ്യാഴാഴ്ച അറിയിച്ചു. ദുബായ് എയർഷോ റെക്കോർഡിലെ ഏറ്റവും വലിയ ഇവന്റ് സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. നംവംബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് സെൻട്രലിൽ വച്ചാണ് പരിപാടി നടക്കുന്നത് . 95 രാജ്യങ്ങളിൽ നിന്ന് 1400 പ്രദർശകരാണ് പങ്കെടുക്കുന്നത്. വ്യോമയാന മേഖലയിലെ 80ഓളം സ്റ്റാർട്ടപ്പുകളും എയർഷോയുടെ ഭാഗമാകുന്നുണ്ട്. 180ലധികം അത്യാധുനിക വാണിജ്യ, സ്വകാര്യ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u