കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലെന്ന് പരാതിയുമായി പ്രവാസി വ്യവസായി. മാഞ്ഞൂരില്‍ പ്രവര്‍ത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് എന്ന സ്‌പോര്‍ട്‌സ് വില്ലേജിന്റെ ഉടമയായ ഷാജിമോന്‍ ജോര്‍ജാണ് Expatriate businessman മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ ധര്‍ണ ആരംഭിച്ചത്. പഞ്ചായത്ത് ഓഫിസ് വളപ്പില്‍ ധര്‍ണ നടത്തിയ ഷാജിമോനെ ഓഫിസ് വളപ്പില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ പൊലീസ് പുറത്തേക്ക് മാറ്റിയിരുന്നു.
തുടര്‍ന്ന് മള്ളിയൂര്‍- മേട്ടുമ്പാറ റോഡില്‍ കിടന്നു പ്രതിഷേധിക്കുകയാണ്. റോഡില്‍ നിന്ന് എണീക്കില്ലെന്ന നിലപാടിലാണു വ്യവസായി. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലം പ്രയോഗിച്ച് റോഡില്‍ നിന്നും മാറ്റി. അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച സ്‌പോര്‍ട്‌സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബില്‍ഡിങ് നമ്പര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണു ധര്‍ണ. രാവിലെ ഷാജിമോനെ മോന്‍സ് ജോസഫ് എംഎല്‍എ സന്ദശിച്ചിരുന്നു. ജില്ലാതല തര്‍ക്ക പരിഹാര സമിതിയോട് പഞ്ചായത്തിനോടും വ്യവസായിയോടും സംസാരിച്ചു പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u