dubai terminals പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് - അബുദാബി വിമാനത്താവളം - Pravasi Vartha TRAVEL

dubai terminals പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് – അബുദാബി വിമാനത്താവളം

അബുദാബി: അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലില്‍ നിന്ന് സര്‍വീസുകൾ ആരംഭിച്ചു. അബുദാബി dubai terminals അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലായ ടെര്‍മിനല്‍ എയുടെ പ്രവര്‍ത്തനത്തിനാണ് ഇതോടെ തുടക്കമായത് .ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യ സര്‍വീസ് തുടങ്ങിയത് ഇത്തിഹാദ് എയര്‍വേയ്‌സാണ് .നവംബര്‍ 14 മുതല്‍ 10 വിമാനകമ്പനികള്‍ കൂടി ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തും. നവംബര്‍ 15 മുതല്‍ എല്ലാ വിമാനങ്ങളും ടെര്‍മിനല്‍ എയിലെത്തും. നവംബര്‍ 9 മുതല്‍ ഇത്തിഹാദിന്റെ 16 വിമാനങ്ങളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് സര്‍വീസ് നടത്തുക. അബുദാബിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം പറന്നത്. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ എയര്‍ബസ് എ350-1000 വിമാനാമായിരുന്നു 359 പേരെയും കൊണ്ട് സർവീസ് നടത്തിയത്. ഇതോടൊപ്പം തന്നെ, അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാക്കി മാറ്റുകയാണ് എന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2024 ഫെബ്രുവരി 9 മുതല്‍ പുതിയ പേരിലായിരിക്കും വിമാനത്താവളം അറിയപ്പെടുക.

ടെര്‍മിനല്‍ 1,2, എ എന്നീ ടെര്‍മിനലുകളില്‍ നിന്ന് സര്‍വീസ് തുടരുന്നതിനാല്‍ ഒമ്പത് മുതല്‍ ഇത്തിഹാദ് എയര്‍ലൈനില്‍ യാത്ര ചെയ്യുന്നവര്‍ ഏത് ടെര്‍മിനല്‍ വഴിയാണ് യാത്ര എന്നറിയാന്‍ പരിശോധിക്കണമെന്ന് എയര്‍ലൈന്‍ അറിയിച്ചിട്ടുണ്ട്. വിസ് എയര്‍ അബുദാബി, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, പിഐഎ, സ്മാര്‍ട്ട് വിങ്‌സ്, സിറിയന്‍ എയര്‍, ഏറോഫ്‌ലോട്ട്, പെഗാസസ് എയര്‍ലൈന്‍സ് എന്നിങ്ങനെ 15 എയര്‍ലൈനുകളാണ് ടെര്‍മിനല്‍ എയില്‍ നിന്ന് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ടെര്‍മിനലിലെ ആദ്യ യാത്രക്കാരെ സ്വീകരിക്കുന്നതിനായി ഇത്തിഹാദ് സിഇഒ അന്റോനോല്‍ദോ നെവസ്, മാനേജിങ് ഡയറക്ടറും താല്‍ക്കാലിക സിഇഒയുമായ , ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ എന്നിവര്‍ എത്തിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *