israel minister : ഗാസയില്‍ അണുബോംബ് വര്‍ഷിക്കണമെന്ന് ഇസ്രായേല്‍ മന്ത്രി; സസ്‌പെന്‍ഡ് ചെയ്ത് പ്രധാനമന്ത്രി - Pravasi Vartha PRAVASI

israel minister : ഗാസയില്‍ അണുബോംബ് വര്‍ഷിക്കണമെന്ന് ഇസ്രായേല്‍ മന്ത്രി; സസ്‌പെന്‍ഡ് ചെയ്ത് പ്രധാനമന്ത്രി

ഗാസയില്‍ അണുബോംബ് വര്‍ഷിക്കണമെന്ന് അഭിമുഖത്തില്‍ പറഞ്ഞതിന് ഇസ്രായേല്‍ മന്ത്രിയെ സസ്‌പെന്‍ഡ് ചെയ്തു. ഇസ്രായേലി മന്ത്രിയെ israel minister സര്‍ക്കാര്‍ യോഗങ്ങളില്‍ നിന്ന് ‘കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ’ സസ്‌പെന്‍ഡ് ചെയ്തതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ ഹമാസ് മാരകമായ ആക്രമണം നടത്തിയതിന് ശേഷം ഫലസ്തീന്‍ പ്രദേശത്ത് ഇസ്രായേല്‍ നടത്തിയ തിരിച്ചടിയുടെ തോതില്‍ താന്‍ തൃപ്തനല്ലെന്ന് നെത്നായഹുവിന്റെ ഭരണസഖ്യത്തിലെ അള്‍ട്രാനാഷണലിസ്റ്റ് രാഷ്ട്രീയക്കാരനായ ഹെറിറ്റേജ് മന്ത്രി അമിച്ചയ് എലിയഹു ഇസ്രായേലിന്റെ കോള്‍ ബരാമ റേഡിയോയോട് പറഞ്ഞു.
‘എല്ലാവരെയും കൊല്ലാന്‍’ ഗാസ മുനമ്പില്‍ ‘ഏതെങ്കിലും തരത്തിലുള്ള അണുബോംബ്’ വര്‍ഷിക്കണമെന്ന് ഇസ്രായേലി മന്ത്രി വാദിച്ചോ എന്ന് അഭിമുഖം നടത്തുന്നയാള്‍ ചോദിച്ചപ്പോള്‍, ‘അത് ഒരു ഓപ്ഷന്‍’ ആണെന്ന് എലിയഹു മറുപടി നല്‍കിയിരുന്നു. മന്ത്രിയുടെ പരാമര്‍ശങ്ങളോട് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പെട്ടെന്ന് തന്നെ പ്രതികരിക്കുകയും പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു.
ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,400 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം, ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ക്യാമ്പയിനില്‍ 9,488 പേര്‍ കൊല്ലപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *