dubai rainfall : യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍വും; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; വീഡിയോ കാണാം - Pravasi Vartha WEATHER

dubai rainfall : യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ വര്‍വും; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു; വീഡിയോ കാണാം

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ആലിപ്പഴ വര്‍വും. ബുധനാഴ്ച വരെ കാറ്റോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിന്റെ കിഴക്ക്, വടക്ക് മേഖലകളിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്നും dubai rainfall കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസ്ഥിര കാലാവസ്ഥയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ജനങ്ങള്‍ ജാഗ്രത പാലിക്കണെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് പോകരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്നും വാഹനങ്ങള്‍ 60 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും പൊലീസ് അറിയിച്ചു. വരും ദിവസങ്ങളില്‍ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും താപനില ഗണ്യമായി കുറഞ്ഞേക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *