an expat : ജന്മദിനം ആഘോഷിച്ച് ആഹ്ലാദത്തോടെ എയര്‍പ്പോര്‍ട്ട് ജോലിയില്‍ പ്രവേശിച്ചു, ഒരുമാസത്തിനിടെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി പ്രവാസി മലയാളി യുവാവ് യാത്രയായി - Pravasi Vartha PRAVASI

an expat : ജന്മദിനം ആഘോഷിച്ച് ആഹ്ലാദത്തോടെ എയര്‍പ്പോര്‍ട്ട് ജോലിയില്‍ പ്രവേശിച്ചു, ഒരുമാസത്തിനിടെ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി പ്രവാസി മലയാളി യുവാവ് യാത്രയായി

ജന്മദിനം ആഘോഷിച്ച് ആഹ്ലാദത്തോടെ എയര്‍പ്പോര്‍ട്ട് ജോലിയില്‍ പ്രവേശിച്ച പ്രവാസി മലയാളി യുവാവ് ഒരുമാസത്തിനിടെ അന്തരിച്ചു. ജിദ്ദ എയര്‍പ്പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടെ സ്‌ട്രോക്ക് അനുഭവപ്പെട്ട് കുഴഞ്ഞുവീണ അത്തോളി സ്വദേശി ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊങ്ങന്നൂര്‍ കിഴക്കേക്കര താഴെ കുന്നുമ്മല്‍ മോഹനന്റെ മകന്‍ കെ മനേഷ് ( മിഥുന്‍ – 33 ) ആണ് an expat മരിച്ചത്. ജിദ്ദ എയര്‍പോര്‍ട്ടില്‍ എസ് ജി എസ് ഗൗണ്ട് ഹാന്റിലിങ് സ്ഥാപനത്തില്‍ ബാഗേജ് ഓപ്പറേറ്ററായിരുന്നു. ജിദ്ദ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ തീവ്ര പരിചരണത്തിലിരിക്കെ ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം 4 മണിയോടെയായിരുന്നു മരണം സ്ഥീരീകരിച്ചത്.
സ്‌ട്രോക്ക് വന്ന് 10 ദിവസം വെന്റിലേറ്ററിലായിരുന്നു. ഇക്കഴിഞ്ഞ മാസം 24 ന് വൈകീട്ട് 7 മണിയോടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് ക്ലിനിക്കില്‍ എത്തിച്ചത്. ഭക്ഷണം കഴിക്കാത്തതിനാലാകും എന്ന നിഗമനത്തില്‍ നിരീക്ഷണത്തിലേക്ക് മാറ്റി. 6 മണിക്കൂര്‍ കഴിഞ്ഞിട്ടും അബോധാവസ്ഥയില്‍ മാറ്റം കാണാത്തതിനെ തുടര്‍ന്ന് ജിദ്ദ ജര്‍മ്മന്‍ ആശുപത്രിയില്‍ എത്തിച്ചു. വൈകിട്ട് ഭാര്യയുമായി സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഒപ്പം ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മനേഷ് ആശുപത്രിയിലാണ് എന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ജിദ്ദ ജര്‍മ്മന്‍ ആശുപത്രിയിലെ മലയാളിയായ നഴ്‌സ് വീഡിയോ കോള്‍ ചെയ്താണ് പിന്നീടുള്ള ദിവസങ്ങളില്‍ വീട്ടുകാര്‍ മനേഷിന്റെ വിവരങ്ങള്‍ അറിഞ്ഞത്.
എയര്‍പോര്‍ട്ട് ക്ലിനിക്കില്‍ നിന്നും 6 മണിക്കൂര്‍ കഴിഞ്ഞാണ് ജിദ്ദ ആശുപത്രിയില്‍ എത്തുന്നത്. ഇവിടെ നിന്ന് സര്‍ജറി ചെയ്യുന്നതിനായി ഇന്‍ഷുര്‍ നടപടി പൂര്‍ത്തിയാക്കാന്‍ രണ്ട് മണിക്കൂര്‍ വൈകി. കൃത്യമായ പ്രാഥമിക ചികിത്സ വൈകിയതും തുടര്‍ന്നുള്ള സര്‍ജറി വൈകിയതുമാണ് മനേഷ് മരണത്തിന് കീഴടങ്ങാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി.
2015 ലാണ് മനേഷിന് ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലി ലഭിക്കുന്നത്. 2 വര്‍ഷത്തെ ഇടവേളകളില്‍ രണ്ട് തവണ നാട്ടില്‍ വന്ന് മൂന്നാം തവണ കൊവിഡ് സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 1 നാണ് നാട്ടില്‍ നിന്നും അതേ കമ്പനിയില്‍ ജോലി ഉറപ്പിച്ച് ജിദ്ദയില്‍ എത്തുന്നത്. ഒക്ടോബര്‍ 1 ന് കൂട്ടുക്കാര്‍ക്കൊപ്പം 33 -ാം ജന്മദിനവും ആഘോഷിച്ചാണ് നാട്ടില്‍ നിന്നും പോയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കൊങ്ങന്നൂര്‍ കിഴക്കേക്കര മോഹനന്റെയും പുഷ്പയുടെ മകനാണ് മനേഷ്. ഭാര്യ അനഘ ( ചേലിയ ) മകന്‍ വിനായക് ( ഒരു വയസ് ) സഹോദരി മഹിഷ വിജീഷ് (മുചുകുന്ന്).

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *