സ്വതന്ത്രമേഖലയില്‍ കോര്‍പ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. വരുമാനയോഗ്യത, വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടതാണ് യുഎഇ യു.എ.ഇ. സാമ്പത്തികമന്ത്രാലയത്തിന്റെ ministry of finance dubai പുതിയ തീരുമാനങ്ങള്‍.
യു.എ.ഇ.യുടെ സമ്പദ്വ്യവസ്ഥയിലേക്ക് സ്വതന്ത്രമേഖലകള്‍ സുപ്രധാന സംഭാവനകള്‍ നല്‍കുന്നുണ്ട്. അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങളുമായി മേഖലയെ യോജിപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും ഇതില്‍ വ്യക്തമാണ്. മത്സരാധിഷ്ഠിത കോര്‍പ്പറേറ്റ് നികുതിവ്യവസ്ഥ വാഗ്ദാനം ചെയ്യുന്നതിലൂടെ വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള ആഗോളകേന്ദ്രമെന്നനിലയില്‍ യു.എ.ഇ. യുടെ പദവി ശക്തിപ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കോര്‍പ്പറേറ്റ് നികുതിനിയമവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും വിവരങ്ങളും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
യു.എ.ഇ.യുടെ സാമ്പത്തികവളര്‍ച്ചയുടെ കേന്ദ്രമാണ് സ്വതന്ത്രമേഖലകളെന്നും നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന് അനുകൂലമായ വ്യാപാര അന്തരീക്ഷമാണ് മേഖല വളര്‍ത്തുന്നതെന്നും മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി യൂനിസ് ഹാജി അല്‍ഖൂരി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u