യുഎഇയിലേക്ക് സര്‍വീസ് പുനരാരംഭിച്ച് ഖത്തര്‍ എയര്‍വേയ്സ്. യുഎഇയിലെ റാസല്‍ഖൈമയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. നവംബര്‍ മുതലാണ് സര്‍വീസുകള്‍ qatar airways പുനരാരംഭിച്ചത്. ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒരുമണിക്കൂര്‍ മാത്രമാണ് റാസല്‍ ഖൈമയിലേക്കുള്ള സമയം. നിലവില്‍ അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുണ്ട്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
കഴിഞ്ഞ മാസം അവസാനം സൗദിയിലെ അല്‍ ഉലയിലേയ്ക്ക് ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് തുടക്കമിട്ടിരുന്നു. ആഴ്ചയില്‍ 2 സര്‍വീസാണുള്ളത്. സൗദി അറേബ്യയിലേക്കും പുതിയ സര്‍വീസുകള്‍ തുടങ്ങുകയും നിര്‍ത്തലാക്കിയവ പുനരാരംഭിക്കുകയും ചെയ്യുന്നുണ്ട്.