gaza civilians : ഗാസയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ക്ക് സ്ഥലം വിട്ടുപോകാന്‍ 3 മണിക്കൂര്‍ സമയം നല്‍കി ഇസ്രയേല്‍ - Pravasi Vartha PRAVASI

gaza civilians : ഗാസയില്‍ നിന്ന് കുടിയൊഴിക്കപ്പെട്ടവര്‍ക്ക് സ്ഥലം വിട്ടുപോകാന്‍ 3 മണിക്കൂര്‍ സമയം നല്‍കി ഇസ്രയേല്‍

ഗാസ നിവാസികള്‍ക്ക് താമസസ്ഥലം വിട്ടുപോകാന്‍ 3 മണിക്കൂര്‍ സമയം നല്‍കി ഇസ്രയേല്‍. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് gaza civilians തെക്കോട്ട് പോകാനാണ് ഇസ്രായേല്‍ ഇന്ന് 3 മണിക്കൂര്‍ അനുവദിച്ചത്. ഹമാസുമായുള്ള യുദ്ധത്തിന്റെ കേന്ദ്രബിന്ദു പ്രദേശങ്ങളില്‍ നിന്ന് സിവിലയന്മാരെ ഒഴിപ്പിക്കുന്ന മൂന്നാഴ്ചത്തെ ശ്രമങ്ങളുടെ ഭാഗമായി ഫലസ്തീനികളോട് ഇന്ന് 3 മണിക്കൂറിനുള്ളില്‍ സ്ഥലം വിട്ടുപോകണമെന്ന്് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ (1100 GMT യും 1400 ഉം) സലാഹ് എ-ദിന്‍ റോഡ് ഉപയോഗിക്കാമെന്ന് അറബിയില്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സൈന്യം പറഞ്ഞു.
അതേസമയം ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന്‍കാരുടെ മരണസംഖ്യ 9,227 ആയി ഉയര്‍ന്നതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിലെ 1,400-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/KcfknpACgyY38jcrgxM60u

Related Posts

Leave a Reply

Your email address will not be published. Required fields are marked *