uae flag day : ബഹിരാകാശ സഞ്ചാരി അല്‍ നെയാദിക്കൊപ്പം യുഎഇ പതാക ഉയര്‍ത്തി ഷെയ്ഖ് മുഹമ്മദ് - Pravasi Vartha UAE

uae flag day : ബഹിരാകാശ സഞ്ചാരി അല്‍ നെയാദിക്കൊപ്പം യുഎഇ പതാക ഉയര്‍ത്തി ഷെയ്ഖ് മുഹമ്മദ്

യുഎഇ ഇന്ന് പതാക ദിനം ആചരിക്കുകയാണ്. രാജ്യത്തിന്റെ നേട്ടങ്ങളെ ആദരിക്കാന്‍ എമിറേറ്റികളും പ്രവാസികളും അഭിമാനത്തോടെ പതാക ഉയര്‍ത്തി ഒത്തുചേരുന്നിരുന്നു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബഹിരാകാശ സഞ്ചാരി അല്‍ നെയാദിക്കൊപ്പമാണ് യുഎഇ പതാക uae flag day ഉയര്‍ത്തിയത്
വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തന്റെ പതാക ദിനാചരണത്തിന്റെ പ്രൗഢമായ അവസരം എക്‌സിലൂടെ പൊതുജനങ്ങളുമായി പങ്കുവെച്ചു. ഈ വര്‍ഷമാദ്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആറ് മാസത്തെ പയനിയറിംഗ് ദൗത്യം പൂര്‍ത്തിയാക്കി എത്തിയ എമിറാത്തി ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയും ചേര്‍ന്ന് ഖസര്‍ അല്‍ ഹൊസ്നില്‍ പതാക ഉയര്‍ത്തുന്ന ചിത്രവും രാഷ്ട്രപതി പങ്കിട്ടു.
‘പതാക ദിനത്തില്‍, രാജ്യത്തിന്റെ അഭിമാനത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകമായി യുഎഇ പതാക ഉയര്‍ത്താന്‍ ഞങ്ങള്‍ ഐക്യത്തോടെ നിലകൊള്ളുന്നു. ഈ അവസരത്തെ അടയാളപ്പെടുത്താന്‍ ഞങ്ങള്‍ ഒരുമിച്ച് ചേരുമ്പോള്‍, ശോഭനമായ ഭാവി സൃഷ്ടിക്കാനുള്ള അടുത്ത തലമുറയുടെ കഴിവില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്’ പ്രസിഡന്റ് എക്‌സില്‍ എഴുതി.

രാഷ്ട്രത്തിന്റെ ആദ്യകാല വളര്‍ച്ചയുടെ കേന്ദ്രമായ ഒരു സ്ഥലമാണ് ഖസ്ര്‍ അല്‍ ഹോസ്ന്‍, ഇന്നും സാംസ്‌കാരികവും ചരിത്രപരവുമായ ഒരു നാഴികക്കല്ലാണിത്. ചടങ്ങില്‍ രാഷ്ട്രപതിയെ സ്വാഗതം ചെയ്ത ഗാര്‍ഡ് ഓഫ് ഓണറും പതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനവും ഉണ്ടായിരുന്നു..

Related Posts

Leave a Reply

Your email address will not be published. Required fields are marked *