യുഎഇയില്‍ ഉടന്‍ സിബിഎസ്ഇ ഓഫിസ് തുറക്കുമെന്ന് ഇന്ത്യന്‍ വിദ്യാഭ്യാസ മന്ത്രി. നൂറിലേറെ ഇന്ത്യന്‍ സ്‌കൂളുകളുള്ള യുഎഇയില്‍ സിബിഎസ്ഇ ഓഫിസ് ഉടന്‍ തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി cbse office ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഇന്ത്യന്‍ സര്‍വകലാശാലകളും യുഎഇയിലേക്ക് എത്തുമെന്നും പറഞ്ഞു. സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തിയതായിരുന്നു മന്ത്രി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കുന്ന ഡല്‍ഹി ഐഐടിയുടെ അബുദാബി ക്യാംപസ് ജനുവരിയില്‍ തുറക്കും. ഭാവിയില്‍ കൂടുതല്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ യുഎഇയില്‍ എത്തും. വിദ്യാഭ്യാസ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കരാറിലും മന്ത്രി ഒപ്പുവച്ചിരുന്നു. വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായും കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയുമായും മന്ത്രി ചര്‍ച്ച നടത്തി.