‘മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം’ സംബന്ധിച്ച വിശദീകരണവുമായി യുഎഇ മക്ഡൊണാള്‍ഡ്. ജനപ്രിയ അമേരിക്കന്‍ ഉപഭോക്തൃ ബ്രാന്‍ഡായ മക്‌ഡൊണാള്‍ഡ്‌സ് കോര്‍പ്പറേഷന്‍ നിലവില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രസ്താവന പുറത്തിറക്കി. മക്ഡൊണാള്‍ഡ് യുഎഇ mcdonalds abudhabi അറബിക്കിലും ഇംഗ്ലീഷിലുമായി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിശദീകരണം നല്‍കിയത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/KcfknpACgyY38jcrgxM60u
”നിലവില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റായതും കൃത്യമല്ലാത്ത റിപ്പോര്‍ട്ടുകളും ആണ്. മക്ഡൊണാള്‍ഡ്‌സ് കോര്‍പ്പറേഷന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ഗവണ്‍മെന്റുകള്‍ക്ക് ധനസഹായമോ പിന്തുണയോ നല്‍കുന്നില്ല, ഞങ്ങളുടെ പ്രാദേശിക ഡെവലപ്മെന്റല്‍ ലൈസന്‍സി ബിസിനസ്സ് പങ്കാളികള്‍ മക്ഡൊണാള്‍ഡിന്റെ സമ്മതമില്ലാതെ സ്വതന്ത്രമായാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്’; പ്രസ്താവനയില്‍ പറയുന്നു.
”ഞങ്ങളുടെ ഹൃദയം ഈ പ്രതിസന്ധിയുടെ ആഘാതം നേരിടുന്ന എല്ലാ കമ്മ്യൂണിറ്റികള്‍ക്കും കുടുംബങ്ങള്‍ക്കും ഒപ്പമാണ്,” ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ്ഫുഡ് ശൃംഖല കൂട്ടിച്ചേര്‍ത്തു: ”ഞങ്ങള്‍ അക്രമത്തെ വെറുക്കുകയും വിദ്വേഷ പ്രസംഗത്തിനെതിരെ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു, കൂടാതെ ഞങ്ങള്‍ എല്ലായ്‌പ്പോഴും സ്ഥാപനത്തിന്റെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറക്കും. ‘പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, മക്ഡൊണാള്‍ഡ്‌സ് യുഎഇ ഒരു പ്രാദേശിക സംരംഭമാണ്, എമിറേറ്റ്സ് ഫാസ്റ്റ് ഫുഡ് കമ്പനി എല്‍എല്‍സിയ്ക്കാണ് പൂര്‍ണ്ണ ഉടമസ്ഥതയും മേല്‍നോട്ടവും. മക്ഡൊണാള്‍ഡിന്റെ ഇസ്രായേലി ഫ്രാഞ്ചൈസി ഇസ്രായേലി സൈനികര്‍ക്ക് ആയിരക്കണക്കിന് ഭക്ഷണം അയയ്ക്കുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറബ് ഉപഭോക്താക്കള്‍ പ്രശ്നം ഉന്നയിച്ചത്. ഇസ്രായേല്‍ സൈനികര്‍ ബര്‍ഗറുകളും ഫ്രൈകളും പാനീയങ്ങളും ആസ്വദിക്കുമ്പോള്‍ ഗാസയിലെ സാധാരണക്കാര്‍ ഒറ്റപ്പെടുകയും ഭക്ഷണവും വെള്ളവും ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ ഇത് സെന്‍സിറ്റീവ് കോര്‍പ്പറേറ്റ് സന്ദേശമാണെന്ന് അവര്‍ പറഞ്ഞിരുന്നു.