dubai airport dwc : യുഎഇ: ഈ വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് അടുത്തയാഴ്ച മുതല്‍ പാസ്പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ് - Pravasi Vartha DUBAI

dubai airport dwc : യുഎഇ: ഈ വിമാനത്താവളങ്ങളിലെ യാത്രക്കാര്‍ക്ക് അടുത്തയാഴ്ച മുതല്‍ പാസ്പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ്

ദുബായ് വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക് അടുത്തയാഴ്ച മുതല്‍ പാസ്പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ്. നവംബര്‍ 6 മുതല്‍ 18 വരെ ദുബായ് വിമാനത്താവളങ്ങളില്‍ dubai airport dwc എത്തുന്ന യാത്രക്കാരുടെ പാസ്പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ് ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9  ദുബായ് എയര്‍പോര്‍ട്ട്‌സ് സ്മരണിക സ്റ്റാമ്പിന്റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ചു. ദുബായ് എയര്‍ഷോയ്ക്കായി രൂപകല്‍പ്പന ചെയ്ത സ്റ്റാമ്പാണിത്.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (DXB) അല്ലെങ്കില്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (DWC) വഴി പറക്കുന്ന എല്ലാ യാത്രക്കാര്‍ക്കും സ്റ്റാമ്പ് ലഭിക്കും. ദുബായ് എയര്‍ഷോ ചരിത്രത്തിലെ ഏറ്റവും വലിയ ഇവന്റിന് ഒരുങ്ങുന്നതിനിടെയാണ് സ്റ്റാമ്പിന്റെ പ്രകാശനം.

നവംബര്‍ 13 മുതല്‍ 17 വരെ ദുബായ് വേള്‍ഡ് സെന്‍ട്രലില്‍ (ഡിഡബ്ല്യുസി) നടക്കുന്ന മെഗാ ഇവന്റില്‍ 95 രാജ്യങ്ങളില്‍ നിന്നുള്ള 1,400-ലധികം പേര്‍ പങ്കെടുക്കും. വാണിജ്യ ഏവിയേഷന്‍, അഡ്വാന്‍സ്ഡ് ഏരിയല്‍ മൊബിലിറ്റി, ബഹിരാകാശം, പ്രതിരോധം, മിലിട്ടറി, ബിസിനസ് ഏവിയേഷന്‍, എയര്‍ ട്രാഫിക് മാനേജ്മെന്റ്, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ 400 ആദ്യ പ്രദര്‍ശനക്കാരും 80-ലധികം സ്റ്റാര്‍ട്ടപ്പുകളും അതില്‍ ഉള്‍പ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *