മഹ്‌സൂസ് നറുക്കെടുപ്പിലൂടെ വന്‍തുക സ്വന്തമാക്കിയത് മൂന്ന് പ്രവാസി മലയാളികള്‍. ഏഴ് മാസം മുന്‍പ് ഷാര്‍ജയിലെത്തിയ ടാക്‌സി ഡ്രൈവറായ യുവാവിനടക്കം 3 മലയാളികള്‍ക്ക് നറുക്കെടുപ്പില്‍ 22 ലക്ഷത്തിലേറെ രൂപ(ഒരു ലക്ഷം ദിര്‍ഹം) സമ്മാനം. മഹ്‌സൂസ് സാറ്റര്‍ഡേ മില്യന്‍സിന്റെ 152-ാമത് പ്രതിവാര നറുക്കെടുപ്പിലാണ് mahzooz latest draw result ടാക്‌സി ഡ്രൈവറായ അബ്ദുല്‍ ഗഫൂര്‍ അടക്കം മൂന്ന് ഇന്ത്യക്കാര്‍ വിജയികളായത്. അബുദാബിയില്‍ നിന്നുള്ള പ്രതീക്, ദുബായില്‍ നിന്നുള്ള സതിയ എന്നിവരാണ് മറ്റു വിജയികള്‍. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
സാമ്പത്തികമായി വിഷമഘട്ടത്തിലായിരുന്നപ്പോഴാണ് അബ്ദുല്‍ ഗഫൂര്‍ ജോലി തേടി യുഎഇയിലെത്തിയത്. ഷാര്‍ജയില്‍ ടാക്‌സി ഡ്രൈവറായി ജോലി ലഭിച്ചപ്പോള്‍ വലിയ ആശ്വാസമായിരുന്നു. ഇപ്പോള്‍ നറുക്കെടുപ്പിലൂടെ ലക്ഷങ്ങള്‍ കൈ വന്നത് മഹാഭാഗ്യമാണെന്ന് ഇദ്ദേഹം പറയുന്നു. മഹസൂസിനെക്കുറിച്ച് സഹമുറിയന്‍മാരില്‍ നിന്ന് മനസിലാക്കിയാണ് എല്ലാ ആഴ്ചയും ടിക്കറ്റ് വാങ്ങിത്തുടങ്ങിയത്. സമ്മാനം നേടിയതിന്റെ വാര്‍ത്ത മഹ്സൂസ് ആപ്പിലൂടെ അറിഞ്ഞ നിമിഷം മുതല്‍ താന്‍ സന്തോഷത്താല്‍ മതിമറക്കുകയാണെന്ന് അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് പണം ഉപയോഗിക്കുക.
രണ്ടാമത്തെ വിജയിയായ സതിയ ഭാര്യയ്ക്കും 19 വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇ നിവാസിയാണ്. ദുബായിലെ ഒരു സ്വകാര്യ എനര്‍ജി കമ്പനിയില്‍ പ്രൊജക്ട് മാനേജറായി ജോലി ചെയ്യുന്നു. മറ്റൊരു വിജയായ 40 വയസ്സുള്ള പ്രതീക് ഇപ്പോള്‍ അബുദാബിയിലാണ് താമസം. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് മഹ്സൂസിനെക്കുറിച്ച് അറിഞ്ഞതിന് ശേഷം കഴിഞ്ഞ വര്‍ഷം മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ തുടങ്ങി, മിക്കവാറും ആഴ്ചകളില്‍ ടിക്കറ്റുകള്‍ വാങ്ങി. വിജയ വാര്‍ത്ത മഹ്സൂസ് ആപ്പ് വഴിയാണ് അറിഞ്ഞത്. സമ്മാനത്തുക കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും അവര്‍ക്ക് ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനും ഉപയോഗിക്കും.