laser show burj khalifa : ദുബായ് ബുര്‍ജ് ഖലീഫയുടെ പുതുവര്‍ഷ രാവിലെ കരിമരുന്ന് പ്രയോഗം കാണാന്‍ ഇനി ടിക്കറ്റ് എടുക്കണം; വിശദാംശങ്ങള്‍ ഇങ്ങനെ - Pravasi Vartha DUBAI

laser show burj khalifa : ദുബായ് ബുര്‍ജ് ഖലീഫയുടെ പുതുവര്‍ഷ രാവിലെ കരിമരുന്ന് പ്രയോഗം കാണാന്‍ ഇനി ടിക്കറ്റ് എടുക്കണം; വിശദാംശങ്ങള്‍ ഇങ്ങനെ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുര്‍ജ് ഖലീഫയില്‍ നടക്കുന്ന പുതുവത്സരാഘോഷം കാണാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട് അല്ലേ? എന്നാല്‍ ഇനി ബുര്‍ജ് പാര്‍ക്കിലെ ബുര്‍ജ് ഖലീഫയുടെ ലോകപ്രശസ്തമായ പുതുവര്‍ഷ രാവ് വെടിക്കെട്ട് പ്രദര്‍ശനം laser show burj khalifa കാണാനെത്തുന്ന താമസക്കാരും സന്ദര്‍ശകരും ടിക്കറ്റ് എടുക്കണം. ‘എമാറിന്റെ പുതുവത്സരാഘോഷം എല്ലാവര്‍ക്കും സൗജന്യമായി ആസ്വദിക്കാം. എന്നാല്‍ ബുര്‍ജ് ഖലീഫയുടെ ലോകപ്രശസ്ത ഷോയുടെ മുന്‍ നിര-സീറ്റ് ലഭിക്കുന്നതായാണ് ബുര്‍ജ് പാര്‍ക്കില്‍ പുതിയ ടിക്കറ്റ് അവതരിപ്പിക്കുന്നത്’ എമാര്‍ പ്രോപ്പര്‍ട്ടീസ് പറഞ്ഞു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 
മുതിര്‍ന്നവര്‍ക്കുള്ള ടിക്കറ്റിന് 300 ദിര്‍ഹമാണ് നിരക്ക്, 5 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനത്തിന് 150 ദിര്‍ഹം ആണ്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും. നവംബര്‍ 10 മുതല്‍ പ്ലാറ്റിനം ലിസ്റ്റില്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കെത്തും. ബുര്‍ജ് പാര്‍ക്ക് വ്യൂവിംഗ് ലൊക്കേഷനിലെ എക്സ്‌ക്ലൂസീവ് Emaar NYE-യുടെ ടിക്കറ്റ് ഉടമകള്‍ക്ക് ദുബായ് മാള്‍, ദുബായ് ഹില്‍സ് മാള്‍, ദുബായ് മറീന മാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഡിസംബര്‍ 26 മുതല്‍ 30 വരെ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 വരെ ബാഡ്ജുകള്‍ വാങ്ങാം. ബുര്‍ജ് പാര്‍ക്കിലേക്കുള്ള പ്രവേശനത്തിനും പ്രത്യേക സ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിനും ബാഡ്ജ് നിര്‍ബന്ധമാണ്.
ടിക്കറ്റില്‍ ഇക്കാര്യങ്ങള്‍ ഇള്‍പ്പെടുന്നു
ഓരോ ടിക്കറ്റിലും നിയുക്ത ഭക്ഷണശാലകളില്‍ നിന്നുള്ള ഒരു ഭക്ഷണവും രണ്ട് പാനീയങ്ങളും ലഭിക്കുന്നതാണ്. വിവിധതരം ഭക്ഷണ ട്രക്കുകള്‍, സ്റ്റാളുകള്‍, തത്സമയ പ്രകടനങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയും പാര്‍ക്കിലുണ്ടാകും. ബുര്‍ജ് പാര്‍ക്കിന്റെ വാതിലുകള്‍ വൈകുന്നേരം 4 മണിക്ക് തുറക്കും.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ പുതുവത്സര ആഘോഷങ്ങള്‍ വെബ്‌സൈറ്റിലും ടെലിവിഷനുകളിലൂടെയും കാണാറുണ്ട്. ലോകമെമ്പാടുമുള്ള ആളുകളെ ആകര്‍ഷിക്കുന്ന ഏറ്റവും വലിയ അനുഭവങ്ങളിലൊന്നാണിത്. അര്‍ദ്ധരാത്രി ഷോ ആസ്വദിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ ഡിസംബര്‍ 31 ന് ഉച്ചകഴിഞ്ഞ് ബുര്‍ജ് പാര്‍ക്കില്‍ എത്താറുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *