Sharjah International Book Fair : യുഎഇയുടെ ഹൃദയസ്പര്‍ശിയായ ആദരാഞ്ജലി; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ കൂറ്റന്‍ ഭിത്തിയില്‍ പതിപ്പിച്ചു - Pravasi Vartha UAE

 Sharjah International Book Fair : യുഎഇയുടെ ഹൃദയസ്പര്‍ശിയായ ആദരാഞ്ജലി; ഗാസയില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ കൂറ്റന്‍ ഭിത്തിയില്‍ പതിപ്പിച്ചു

ഗാസയില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ യുഎഇയിലെ കൂറ്റന്‍ ഭിത്തിയില്‍ പതിപ്പിച്ചു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിലെ (എസ്ഐബിഎഫ്) sharjah international book fair ഭിത്തിയില്‍ പതിപ്പിച്ച കൂറ്റന്‍ കറുത്ത പോസ്റ്ററില്‍ ഗാസയില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ പേരുകള്‍ വെളുത്ത നിറത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ പ്രശസ്തരായിരുന്നില്ല എന്നാല്‍ ഒന്നിന് പുറകെ ഒന്നായി നടന്ന വ്യോമാക്രമണത്തില്‍ കഥകളില്‍ അവസാനിച്ച ആളുകളായിരുന്നു അവര്‍ എന്ന കുറിപ്പും കൂടെ ചേര്‍ത്തിട്ടുണ്ട്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 
പൂര്‍ത്തിയാകാത്ത കഥകള്‍ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം, ഉഹിബുക് പബ്ലിഷിംഗ് സ്ഥാപിച്ച ഹൃദയസ്പര്‍ശിയായ ആദരാഞ്ജലിയാണ്. യുദ്ധത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. ”ഇപ്പോള്‍, നമ്മള്‍ നയിക്കുന്നത് ഒരു വേറിട്ട ജീവിതമാണെന്ന് എനിക്ക് തോന്നുന്നു,’ഒരു വശത്ത്, നാമെല്ലാവരും നമ്മുടെ ദൈനംദിന ജീവിതവുമായി മുന്നോട്ട് പോകുമ്പോള്‍ മറുവശത്ത്, ഒരു ജനസംഖ്യയുടെ മുഴുവന്‍ ഭാഗങ്ങളും തുടച്ചുനീക്കപ്പെടുന്നത് നമ്മള്‍ കാണുന്നു.’ പബ്ലിഷിംഗ് ഹൗസിന്റെ സ്ഥാപക സാദിയ അന്‍വര്‍ പറഞ്ഞു.
പബ്ലിഷിംഗ് ഹൗസിന്റെ സ്ഥാപകര്‍ പറയുന്നതനുസരിച്ച്, ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ ഏകദേശം ഒരാഴ്ചയെടുത്തു. ”ഞങ്ങള്‍ ആദ്യം അധികാരികള്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്തു. ശേഷം പേരുകള്‍ ഇംഗ്ലീഷിലേക്ക് മാറ്റി, ചില പേരുകള്‍ അറബി ആയതിനാല്‍ കൃത്യമായ വിവര്‍ത്തനം കണ്ടെത്താന്‍ പ്രയാസമായിരുന്നു” സഹസ്ഥാപകന്‍ മെഹ്നാസ് അന്‍ഷാ വ്യക്തമാക്കി. പുസ്തകമേളയിലെത്തിയ സന്ദര്‍ശകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇന്‍സ്റ്റലേഷനു ലഭിച്ചത്. 108 രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകര്‍ ഉള്‍ക്കൊള്ളുന്ന SIBF ബുധനാഴ്ച ആരംഭിച്ചു. അപൂര്‍വ ഇനവും ഏറ്റവും പുതിയ പുസ്തകങ്ങളും മുതല്‍ വിജ്ഞാനപ്രദമായ പാനല്‍ സെഷനുകളും ആവേശകരമായ വര്‍ക്ക്ഷോപ്പുകളും വരെ പുസ്തകമേളയില്‍ ഉണ്ട്.
ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ 1400 പേര്‍ കൊല്ലപ്പെട്ടു. അതിനുശേഷം, ഗാസയില്‍ ഇസ്രായേല്‍ നടത്തിയ പ്രതികാര ബോംബാക്രമണങ്ങളില്‍ 8,000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. ഒക്ടോബര്‍ അവസാനം ഗാസ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച 6,747 രേഖപ്പെടുത്തിയ മരണങ്ങളുടെ പട്ടികയില്‍ നിന്നാണ് പേരുകള്‍ എടുത്തത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *