സമീപവാസികളെ ഞെട്ടിച്ച് വില്ലയിലെ വന്‍ തീപിടിത്തം. ചൊവ്വാഴ്ച രാവിലെ ഷാര്‍ജയിലെ വീട്ടിലുണ്ടായ വന്‍ തീപിടിത്തത്തില്‍ എമിറാത്തി പൗരനും മകളും മരിച്ചുവെന്ന് അധികൃതര്‍ sharjah civil defence അറിയിച്ചു. 12 വയസ്സുള്ള പെണ്‍കുട്ടി ഗുരുതരമായി പൊള്ളലേറ്റും പിതാവ് ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് അറബിക് ദിനപത്രമായ ഇമാറാത്ത് അല്‍ യൂം റിപ്പോര്‍ട്ട് ചെയ്തു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
പുലര്‍ച്ചെ 4.27ഓടെ ഷാര്‍ജ അല്‍ സുയോഹ് 16 ലെ ഒരു വീട്ടില്‍ തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി അറിയിച്ചു. അടിയന്തര പ്രതികരണ സംഘം ഉടന്‍ തന്നെ സംഭവ സ്ഥലത്തേക്ക് എത്തി. തീയണയ്ക്കുന്നതിനിടെ അഗ്‌നിശമന സേനാംഗങ്ങള്‍ പെണ്‍കുട്ടിയെ മുറ്റത്ത് നിന്ന് കണ്ടെത്തി. പിതാവിനെ ശ്വാസംമുട്ടിയ നിലയില്‍ മുറിയില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉടന്‍ തന്നെ പിതാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടിരുന്നു. നാഷണല്‍ ആംബുലന്‍സ് ടീം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. സമീപവാസികളെ ഞെട്ടിച്ച ദുരന്തമായിരുന്നു ഇത്.
ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി എല്ലാ താമസക്കാരോടും ജാഗ്രത പാലിക്കാനും അഗ്‌നി സുരക്ഷാ നിയമങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടു. സ്‌മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കേണ്ടതിന്റെയും എല്ലാ വീട്ടുപകരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉറങ്ങുന്നതിന് മുമ്പ് അണ്‍പ്ലഗ് ചെയ്യുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ആവര്‍ത്തിച്ച് പറഞ്ഞു. വീട്ടിലെ എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും പതിവായി പരിശോധിക്കുകയും അവ നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും വേണം.