ഷാര്‍ജയിലെ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ കുടുംബനാഥന് ദാരുണാന്ത്യം. അല്‍ സുയോഹ് ഏരിയയിലെ വില്ലയില്‍ ഇന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ 63 കാരനായ എമിറാത്തി കുടുംബനാഥന്‍ മരിക്കുകയും 12 വയസ്സുള്ള മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഷാര്‍ജ പോലീസ് sharjah police അറിയിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
തീപിടിത്തത്തില്‍ കുടുംബാംഗങ്ങളും വീട്ടുജോലിക്കാരും ഉള്‍പ്പെടെ ഒമ്പത് പേര്‍ സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ എമര്‍ജെന്‍സി സംഘവും ഫയര്‍ഫോഴ്സും ഉടന്‍ സംഭവസ്ഥലത്തെത്തി തീയണച്ചിരുന്നു. അഗ്‌നിശമന സേനാംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കുകയും വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.