യുഎഇയുടെ ഇന്ധനവില കമ്മറ്റി നവംബര്‍ മാസത്തില്‍ മൂന്ന് വേരിയന്റുകളുടെയും റീട്ടെയില്‍ പെട്രോള്‍ വില ഏകദേശം 12 ശതമാനം കുറച്ചു. സൂപ്പര്‍ 98, സ്പെഷ്യല്‍ 95, ഇ-പ്ലസ് 91 എന്നീ മൂന്ന് വേരിയന്റുകള്‍ക്ക് യഥാക്രമം ലിറ്ററിന് 3.03, 2.92 ദിര്‍ഹം, 2.85 ദിര്‍ഹം എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില fuel price in uae today . ഇത് കഴിഞ്ഞ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയാണ് . വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
കഴിഞ്ഞ നാല് മാസത്തിനിടെ ഇതാദ്യമായാണ് ഇന്ധനവില കുറയുന്നത്. ഈ തീരുമാനം രാജ്യത്തെ വാഹനയാത്രക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നു. ആഗോള ശരാശരിയെ അപേക്ഷിച്ച് യുഎഇയില്‍ പെട്രോള്‍ വില ഇപ്പോഴും 40 ശതമാനത്തിലധികം കുറവാണ്. ഗ്ലോബല്‍ പെട്രോള്‍ പ്രൈസസ് ഡോട്ട് കോം പറയുന്നത് അനുസരിച്ച്, 95-ഒക്ടെയ്ന്‍ പെട്രോളിന്റെ ശരാശരി ആഗോള വില, യുഎഇയിലെ സ്പെഷ്യല്‍ 95, നവംബറിലെ 2.92 ദിര്‍ഹവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 4.91 ദിര്‍ഹമാണ്. 40.5 ശതമാനം കുറവാണ് ഇതിലൂടെ രേഖപ്പെടുത്തുന്നത്.
രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതില്‍ പെട്രോള്‍, ഡീസല്‍ വില നിര്‍ണായക പങ്ക് വഹിക്കുന്നു. യുഎഇയില്‍ ഭവന നിര്‍മ്മാണം, ഗതാഗതം, എഫ് ആന്‍ഡ് ബി, വിദ്യാഭ്യാസം എന്നിവയാണ് പണപ്പെരുപ്പത്തിന്റെ പ്രധാന സംഭാവനകള്‍. ട്രേഡിംഗ് ഇക്കണോമിക്‌സ് അനുസരിച്ച്, മൊത്തം പണപ്പെരുപ്പത്തിന്റെ 13 ശതമാനവും ഗതാഗതമാണ്.