ട്രക്കില്‍ നിന്ന് വീണ പാറക്കഷ്ണങ്ങള്‍ നീക്കം ചെയ്യാനായി ഹൈവേയിലൂടെ ഓടിയയാളെ വാഴ്ത്തി അധികൃതര്‍. ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്ന് പാറക്കഷ്ണങ്ങള്‍ നീക്കം ചെയ്യുന്നത് കണ്ട വ്യക്തിയെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന് ദുബായ് പോലീസ് dubai police ആദരിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
ദുബായ് പോലീസ് എക്സില്‍ പോസ്റ്റ് ചെയ്ത ഹൃദയസ്പര്‍ശിയായ വീഡിയോയില്‍, വാഹനമോടിക്കുന്നവര്‍ക്ക് പാത തടസ്സപ്പെടുത്തുന്ന തരത്തില്‍ റോഡില്‍ വീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ താമസക്കാരന്‍ ഓടുന്നത് കാണാം. ഈ സംഭവം മാനുഷിക സ്‌നേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും പ്രവൃത്തിയായി അധികൃതര്‍ രേഖപ്പെടുത്തി.
ഒരാള്‍ ഹീറോ ആകുന്നത് ശാരീരിക ശക്തി കൊണ്ട് മാത്രമല്ല, സമൂഹത്തില്‍ നല്ല സ്വാധീനം ചെലുത്താന്‍ മുന്‍കൈയെടുക്കുന്നതിലൂടെയും ആണെന്ന് ഡിപ്പാര്‍ട്ട്മെന്റിന്റെ ട്വീറ്റ് പറയുന്നു. ‘ദുബായിയുടെ ഹൃദയത്തില്‍ നിന്നുള്ള ഒരു പുതിയ കഥ ഇതാ, ദുബായ് പോലീസില്‍ നിന്ന് അര്‍ഹമായ അംഗീകാരം’ ട്വീറ്റില്‍ ദുബായ് പോലീസ് പറഞ്ഞു. പാറക്കഷ്ണം പൂര്‍ണമായി നീക്കം ചെയ്യുന്നതിനായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
Celebrating Unsung Heroes. It's not about physical strength, but about the initiative. Here's a new story from the heart of Dubai, and a well-deserved recognition from Dubai Police. #DubaiPost #Dubai #PeopleOfDubai #DubaiPolice #Heroes #Volunteerism #Service #Dedication pic.twitter.com/HEoRRcNuy6
— Dubai Policeشرطة دبي (@DubaiPoliceHQ) November 1, 2023