uae india flight ticket : ഗള്‍ഫ് വിമാന യാത്രാ നിരക്ക് വര്‍ധന; കോടതി ഇടപെടലുകള്‍ പ്രതീക്ഷയോടെ വീക്ഷിച്ച് പ്രവാസികള്‍ - Pravasi Vartha KERALA

uae india flight ticket : ഗള്‍ഫ് വിമാന യാത്രാ നിരക്ക് വര്‍ധന; കോടതി ഇടപെടലുകള്‍ പ്രതീക്ഷയോടെ വീക്ഷിച്ച് പ്രവാസികള്‍

ഉയര്‍ന്ന യാത്രാനിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നു ഹൈക്കോടതി. ഗള്‍ഫില്‍ നിന്നുള്ള ഉയര്‍ന്ന യാത്രാനിരക്ക് uae india flight ticket നിയന്ത്രിക്കാന്‍ ഇടപെടല്‍ വേണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ മുന്‍പാകെ അവതരിപ്പിക്കാന്‍ എത്രയും വേഗം കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നു ഹൈക്കോടതി വ്യക്തമാക്കി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9  ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.
പ്രവാസി മലയാളികളെ ഒന്നാകെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കേരള സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇതുവരെ വിശദീകരണം ലഭിച്ചില്ല. തുടര്‍ന്നാണ് വിഷയം അടിയന്തരമായി കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചത്. ഖത്തറിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന സഫാരി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ എംഡി സൈനുല്‍ അബിദീന്‍ ആണ് ഹര്‍ജി നല്‍കിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *