expatriates : ജനിച്ച നാടിനേക്കാള്‍ കാലം ചെലവഴിച്ചത് ഗള്‍ഫില്‍; ഒടുവില്‍ മലയാളിക്ക് പ്രവാസലോകത്ത് അന്ത്യവിശ്രമം - Pravasi Vartha PRAVASI

expatriates : ജനിച്ച നാടിനേക്കാള്‍ കാലം ചെലവഴിച്ചത് ഗള്‍ഫില്‍; ഒടുവില്‍ മലയാളിക്ക് പ്രവാസലോകത്ത് അന്ത്യവിശ്രമം

ജനിച്ച നാടിനേക്കാള്‍ കാലം ഗള്‍ഫില്‍ ചെലവഴിച്ച മലയാളിക്ക് പ്രവാസലോകത്ത് അന്ത്യവിശ്രമം. കോഴിക്കോട് സ്വദേശിയ്ക്കാണ് ബഹ്റൈനില്‍ അന്ത്യവിശ്രമം ഒരുക്കിയത്. കഴിഞ്ഞ ദിവസം ബഹ്റൈനില്‍ നിര്യാതനായ കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍ പാലം സ്വദേശി ചന്ദ്രനെ (69)യാണ് expatriates ബഹ്റൈനിലെ അല്‍ബ ശ്മശാനത്തില്‍ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 
40 വര്‍ഷത്തോളമായി ബഹ്റൈനില്‍ പ്രവാസിയായ ചന്ദ്രന്‍ ഈ വര്‍ഷം ജൂലൈയിലാണ് ആദ്യമായി നാട്ടില്‍ പോയത്. അതും സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍. ചികിത്സയ്ക്കായി ചെന്ന ചന്ദ്രന്‍ വീണ്ടും ബഹ്‌റൈനിലേയ്ക്ക് മടങ്ങി വന്നു. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. തന്റെ 25-ാമമത്തെ വയസ്സ് മുതല്‍ ബെംഗ്‌ളുരുവിലായിരുന്ന ചന്ദ്രന്‍ അന്നത്തെ കാലത്ത് പ്രവാസികളായിട്ടുള്ള പലരെയും പോലെ മുംബൈ വഴിയാണ് ബഹ്റൈനില്‍ എത്തിയത്. ബഹ്റൈനില്‍ തന്റെ സ്‌പോണ്‍സര്‍ക്കൊപ്പം പല ജോലികളും ചെയ്തു വരികയായിരുന്നു അദ്ദേഹം. നല്ല നിലയില്‍ ജീവിച്ചിരുന്ന അവിവാഹിതനായ ചന്ദ്രന് നാട്ടില്‍ രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് ഉള്ളത് . ബഹ്റൈനില്‍ വന്നതിനു ശേഷം നാട്ടില്‍ പോകാത്തതിന് പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് നാട്ടില്‍ സ്വന്തം സ്ഥലം വാങ്ങിയിരുന്നതായും ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ട്. പക്ഷേ പിന്നീട് ഒരിക്കലും നാട്ടില്‍ പോകാന്‍ കൂട്ടാക്കിയില്ല.
അങ്ങനെയിരിക്കെയാണ് മൂന്ന് മാസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പോയത്. ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു. വിദഗ്ദ്ധ പരിശോധനയ്ക്കായി നാട്ടിലേയ്ക്ക് പോകാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു. നാട്ടിലുള്ള ബന്ധുക്കളോട് ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അവര്‍ സാമ്പത്തികമായി നല്ല അവസ്ഥയില്‍ അല്ലെന്നും ഈ ഒരു അവസ്ഥയില്‍ നാട്ടിലേയ്ക്ക് വന്നാല്‍ ബുദ്ധിമുട്ടാകും എന്നും അറിയിച്ചപ്പോള്‍ ചികിത്സയ്ക്കും മറ്റുമുള്ള പണം സുഹൃത്തുക്കള്‍ അയക്കാം എന്ന് ഏറ്റതോടെ ചന്ദ്രനെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായി. ചന്ദ്രന്റെ അമേരിക്കയിലുള്ള ഒരു സുഹൃത്തും സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. അതോടെ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ചന്ദ്രന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറാണ് നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് നല്‍കിയത്. നാട്ടില്‍ എത്തി സഹോദരന്മാരെയും സുഹൃത്തുക്കളേയും എല്ലാം കാണുകയും ചികില്‍സ ലഭിക്കുകയും ചെയ്തതോടെ അസുഖം ഭേദപ്പെട്ടു. അതോടെ ചന്ദ്രന്‍ വീണ്ടും ബഹ്‌റൈനിലേയ്ക്ക് മടങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന് നാട്ടിലേയ്ക്ക് അയക്കാന്‍ സുഹൃത്തുക്കള്‍ സ്വരൂപിച്ച തുകയ്ക്ക് വിമാനടിക്കറ്റ് എടുക്കുകയും ഈ മാസം 2 ന് അദ്ദേഹം വീണ്ടും ബഹ്‌റൈനിലേക്ക് മടങ്ങുകയും ചെയ്തു. സുഹൃത്തുക്കള്‍ പിരിച്ചെടുത്ത തുകയില്‍ ബാക്കി വന്ന സംഖ്യ ചന്ദ്രന്‍ ബഹ്റൈനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് കൈമാറിയിരുന്നു. അത് അദ്ദേഹം ബഹ്റൈനിലെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. ഈ മാസം 20 ന് വീണ്ടും രോഗബാധിതനാവുകയും മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നാട്ടില്‍ സഹോദരനുമായി ബന്ധപ്പെട്ടപ്പോള്‍ മൃതദേഹം ബഹ്റൈനില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള അനുമതി പത്രം നല്‍കി. ഇന്ത്യന്‍ എംബസിയുടെയും ഐസിആര്‍ എഫിന്റെയും സഹകരണത്തോടെ മൃതദേഹം അല്‍ബ ശ്മശാനത്തില്‍ ഹിന്ദു ആചാര പ്രകാരം സംസ്‌കരിക്കുകയായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *