air india express international : അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക് - Pravasi Vartha TRAVEL

air india express international : അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നാട്ടിലേക്ക് വരുന്നവരുടെ ശ്രദ്ധയ്ക്ക്. നാളെ (നവംബര്‍ ) ഒന്നു മുതല്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം മാറുമെന്ന് എയര്‍ലൈന്‍ air india express international അറിയിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 
നിര്‍മാണ ഘട്ടത്തില്‍ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ എന്നറിയപ്പെട്ടിരുന്ന ടെര്‍മിനലാണ് അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പുതുതായി ഉദ്ഘാടനം ചെയ്ത ടെര്‍മിനല്‍ എ. പ്രതിവര്‍ഷം 45 ദശലക്ഷം യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട് പുതിയ ടെര്‍മിനലിന്. അബുദാബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ വിപുലീകരണത്തിന്റെ ഭാഗമാണ് അല്‍ മതാര്‍ ഏരിയായിലെ ഈ അത്യാധുനിക ടെര്‍മിനല്‍. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് ഇ-10 വഴി പുതിയ ടെര്‍മിനലില്‍ എത്തിച്ചേരാനാകും.
പുതിയ ടെര്‍മിനല്‍ എയില്‍ പാസ്‌പോര്‍ട്ട് സ്‌കാനിങ്, ഐ സ്‌കാനിങ് സൗകര്യങ്ങളുള്ള 34 ഇ ഗേറ്റുകളും 38 ഇമിഗ്രേഷന്‍ കൗണ്ടറുകളും യാത്രക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പ്രോസസിങ് കാര്യക്ഷമമാക്കുന്നതിനും കുറഞ്ഞ കാത്തിരിപ്പ് സമയം ഉറപ്പാക്കുന്നതിനുമായി അത്യാധുനിക ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയും പുതിയ ടെര്‍മിനലില്‍ നടപ്പാക്കും.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. വിന്റര്‍ ഷെഡ്യൂളിന്റെ ഭാഗമായി ഡിസംബറില്‍ ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ 31 ആയി വര്‍ധിപ്പിക്കും. 56 വിമാനങ്ങളുമായി, 30 ആഭ്യന്തര വിമാനത്താവളങ്ങളിലും 14 രാജ്യാന്തര വിമാനത്താവളങ്ങലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിദിനം 300-ലധികം സര്‍വീസ് നടത്തുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *