villa with private pool dubai for rent യുഎഇയിലെ വാടക നിരക്ക് ഉയരുന്നോ. ? നിലവിലെ വാടക നിരക്കുകൾ അറിയാൻ.. - Pravasi Vartha LIVING IN UAE

villa with private pool dubai for rent യുഎഇയിലെ വാടക നിരക്ക് ഉയരുന്നോ. ? നിലവിലെ വാടക നിരക്കുകൾ അറിയാൻ..

എമിറേറ്റിലെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം ഈ രാജ്യത്തേക്കുള്ള ആളുകളുടെ കുത്തൊഴുക്കിലും യാതൊരു കുറവും ഇല്ല. ഓരോ ആളുകൾക്കും അവരുടെ വാസ സ്ഥലം തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങൾ പലതാകും. ഓരോ ആളുകളുടെയും ആഗ്രഹപ്രകാരമുള്ള നിരക്ക് താങ്ങാനാവുന്നതും ആഡംബരപൂരവും, സമാധാനന്തരീക്ഷവുമുള്ള വാടക വീടുകളുടെ ആവശ്യകത വർധിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിദേശ ബിസിനസുകൾ യുഎഇയിലേക്ക് വരുന്നതിലൂടെ മൊത്തത്തിലുള്ള പ്രാദേശിക സമ്പദ്‌വ്യവസ്ഥ തന്നെ വികസിക്കുകയാണ്.അതിനൊപ്പം, ജീവനക്കാരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിന്റെ ഫലമായി വാടക വസ്‌തുക്കളുടെ ആവശ്യകത വർദ്ധിക്കുന്നു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 

2022 അവസാനത്തോടെ 3,550,400 ആയിരുന്ന, ദുബായിലെ ജനസംഖ്യ – ഈ കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ, 3,636,610 ആയി മാറിയിട്ടുണ്ട് എന്ന കാണാം. അതായത്, 86,210 വർധന ഉണ്ടായി . കൂടാതെ, പ്രാദേശിക തൊഴിൽ വിപണിയും വളരെ സജീവമാണ്, ഇത് ധാരാളം പുതിയ തൊഴിലന്വേഷകരെ ദുബായിലേക്ക് ആകർഷിക്കുന്നു.പ്രോപ്പർട്ടി പോർട്ടലായ ബയൂട്ടിന്റെ കണക്കുകൾ പറയുന്നത് , ജനപ്രിയ പ്രദേശങ്ങളിൽ ആളുകൾക്ക് താങ്ങാനാവുന്ന അപ്പാർട്ട്മെന്റ് വാടക 11 ശതമാനം വരെ വർദ്ധിച്ചപ്പോൾ ആഡംബര അപ്പാർട്ട്മെന്റ് വാടകയ്ക്ക് 13 ശതമാനം വരെ ഉയർന്നു എന്നാണ് .

ന്യായമായ വിലയുള്ള വില്ലകളുണ്ടായിരുന്ന പ്രദേശങ്ങളിൽ, 3 മുതൽ 16 ശതമാനം വരെ വില വർദ്ധന ഉണ്ടായിട്ടുണ്ട്. അതേസമയം ആഡംബര വില്ല വാടകയ്ക്ക് 21 ശതമാനം വരെയാണ് വർദ്ധനയുണ്ടായിട്ടുള്ളത്. താങ്ങാനാവുന്ന വില നിരക്ക് എന്ന സെഗ്‌മെന്റിൽ, ദുബായ് വാടകക്കാർ ജുമൈറ വില്ലേജ് സർക്കിളിലും (ജെവിസി) അൽ നഹ്ദയിലുമായാണ് കൂടുതൽ പേരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് . വില്ലകൾക്കായി തിരയുന്നവർ പ്രധാനമായും പരിഗണിക്കുന്നത് ഡമാക് ഹിൽസ് 2, മിർഡിഫ് എന്നിവയാണ്. ആഡംബര വിഭാഗത്തിൽ, ദുബായ് മറീനയും ബിസിനസ് ബേയും അപ്പാർട്ട്മെന്റ് വാടകയ്‌ക്ക് നൽകുന്നതിനുള്ള ജനപ്രിയ ഓപ്ഷനുകളായി തുടരുന്നു, അതേസമയം ദുബായ് ഹിൽസ് എസ്റ്റേറ്റും അറേബ്യൻ റാഞ്ചസ് 3യും ഉയർന്ന വിലയുള്ള വില്ലകൾ എന്ന വിഭാഗത്തിൽ പെടുന്നവയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *