സംസ്ഥാനത്തെ ഉഗ്രസ്‌ഫോടനവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍. എറണാകുളം കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ഥനായോഗത്തില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ രേഖകളില്ലാതെ ഒരാള്‍ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പറയുന്നു kerala police . വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9
പ്രാര്‍ഥന ആരംഭിച്ചതിന് പിന്നാലെ കണ്‍വെന്‍ഷന്‍ സെന്റെറിന്റെ മധ്യഭാഗത്ത് നിന്നുമായി വലിയ തീ ഗോളമുയരുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. കളമശേരി മെഡിക്കല്‍ കോളജിന് സമീപത്തായാണ് സ്‌ഫോടനമുണ്ടായ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്. എല്ലാവരും കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്നും ബോംബ് സ്‌ഫോടനമാണെന്ന് കരുതുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ഹാളിന്റെ മുകള്‍ഭാഗം വരെ വലിയരീതിയില്‍ തീയും പുകയും ഉയര്‍ന്നുവെന്നും ആളുകള്‍ ചിതറിയോടിയെന്നും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.
വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ ഇന്നതെ തിരിച്ചറിയല്‍ രേഖകളില്ലാതെ ഒരാള്‍ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പറയുന്നു. വെള്ളിയാഴ്ച ആരംഭിച്ച് ഇന്ന് വൈകുന്നേരം നാലരയോടെ അവസാനിക്കുന്നതരത്തിലാണ് യോഗം ക്രമീകരിച്ചിരുന്നത്.
പൊലീസ് കമ്മിഷണറും കലക്ടറടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നുവെന്നും പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വിദഗ്ധ ചികില്‍സ വേണ്ടവര്‍ക്ക് അത് ലഭ്യമാക്കുമെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കി. അവധിയിലുള്ള ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പൊട്ടിത്തെറിയില്‍ മരിച്ചത് സ്ത്രീയെന്നാണ് റിപ്പോര്‍ട്ട്. 23ലേറെപേര്‍ക്ക് പരുക്കേറ്റതായും പ്രാര്‍ഥനായോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടായിരത്തിലേറെ ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.