kerala food : ഗള്‍ഫില്‍ ഇതുവരെ ഒരു അപകടവും ഉണ്ടാകിയിട്ടില്ല, പിന്നെങ്ങനെയാണ് ഷവര്‍മ കേരളത്തില്‍ വില്ലനാകുന്നതെന്ന് അറിയേണ്ടേ? - Pravasi Vartha KERALA

kerala food : ഗള്‍ഫില്‍ ഇതുവരെ ഒരു അപകടവും ഉണ്ടാകിയിട്ടില്ല, പിന്നെങ്ങനെയാണ് ഷവര്‍മ കേരളത്തില്‍ വില്ലനാകുന്നതെന്ന് അറിയേണ്ടേ?

ഗള്‍ഫില്‍ ഇതുവരെ ഒരു അപകടവുും ഉണ്ടാകാത്ത ഷവര്‍മ എങ്ങനെയാണ് കേരളത്തില്‍ വില്ലനാകുന്നതെന്ന് അറിയേണ്ടേ? മലയാളിക്ക് മുന്നില്‍ ഷവര്‍മ വീണ്ടും വിവാദനായകനാവുകയാണ്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9  എറണാകുളത്ത് പാലാ സ്വദേശി ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് മരിച്ചത് വീണ്ടും ഷവര്‍മയ്ക്ക് വില്ലന്‍ വേഷം നല്‍കുന്നത്. അറേബ്യന്‍ നാടുകളില്‍ ഒരിക്കല്‍പ്പോലും അപകടമുണ്ടാക്കാത്ത ഷവര്‍മയെങ്ങനെയാണ് വില്ലനാകുന്നതെന്ന ചോദ്യവും സജീവമാണ്.
കമ്പിയില്‍ കോര്‍ത്ത രുചിഎല്ലുനീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയില്‍ കോര്‍ത്ത് ഗ്രില്‍ അടുപ്പിന് മുന്നില്‍ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവര്‍മ. ആട്, പോത്ത് ഇറച്ചികളെല്ലാം ഷവര്‍മയ്ക്ക് കൊള്ളാമെങ്കിലും ഇവിടെ ചിക്കനോടാണ് പ്രിയം.വില്ലന്‍ ബോട്ടുലിനം ടോക്സിന്‍
ബോട്ടുലിനം എന്ന വിഷാംശമാണ് ഷവര്‍മയെ വില്ലനാക്കുന്നത്. പൂര്‍ണമായും വേവിക്കാത്തതോ പഴകിയതോ വൃത്തിയില്ലാത്തതോ ആയ ഇറച്ചിയില്‍ പതിയിരിക്കുന്ന ക്ലോസ്ട്രിഡിയം ബാക്ടീരിയയാണ് ബോട്ടുലിനം ടോക്സിന്‍ നിര്‍മിക്കുന്നത്. പഴകിയ മാംസം ഉപയോഗിക്കുകയോ വൃത്തിയില്ലാത്ത പരിസരത്ത് ഉണ്ടാക്കുകയോ ചെയ്താല്‍ പണിയുറപ്പ്
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഷവര്‍മയുണ്ടാക്കുന്ന സ്ഥലം ചില്ലിട്ട് സൂക്ഷിക്കണം
മാംസം ലൈസന്‍സുള്ള കടകളില്‍ നിന്ന് വാങ്ങണം
മാംസം ഫ്രീസറില്‍ 18 ഡിഗ്രിയില്‍ സൂക്ഷിക്കണം
വെള്ളം അംഗീകൃത ലാബുകളില്‍ പരിശോധിക്കണം
ജീവനക്കാര്‍ വ്യക്തി,പരിസര ശുചിത്വം പാലിക്കണം
അതതു ദിവസത്തേയ്ക്കുള്ള ഷവര്‍മ മാത്രം ഉണ്ടാക്കണം
കൊവിഡിന് ശേഷം എറണാകുളത്ത് നൂറിലേറെ ഷവര്‍മ സ്ഥാപനങ്ങള്‍ പുതുതായി തുടങ്ങി. അത്രയ്ക്കുണ്ട് ജനപ്രീതി. 2012ല്‍ തിരുവനന്തപുരത്ത് നിന്ന് ഷവര്‍മ കഴിച്ച യുവാവ് ബംഗളൂരുവില്‍ മരിച്ചതിന് ശേഷമാണ് ഈ അറേബിയന്‍ വിഭവം നോട്ടപ്പുള്ളിയായത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് വീണ്ടും ദുരന്തം ആവര്‍ത്തിച്ചു. ഇപ്പോള്‍ കൊച്ചിയിലും. പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രം പരിശോധന കര്‍ശനമാക്കുകയും പിന്നീട് വീണ്ടും പഴയപടിയാവുകയുമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *