ഒറ്റദിവസത്തില്‍ റോഡുവഴി ആറു ഗള്‍ഫ് രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് മലയാളി സുഹൃത്തുക്കള്‍. കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ., ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ gcc countries ഒരുദിവസംകൊണ്ട് റോഡുവഴി യാത്രചെയ്ത് അപൂര്‍വത സൃഷ്ടിച്ചിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശികളായ രണ്ട് സുഹൃത്തുക്കള്‍. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 ചാവക്കാട് ഇടക്കഴിയൂര്‍ സ്വദേശി സിയാദ് കല്ലയില്‍ (41), കൈപ്പമംഗലം സ്വദേശി ഷാഫിമോന്‍ ഉമ്മര്‍ (43) എന്നിവരാണ് ഈ മാസം 19-ന് ജി.സി.സി. രാജ്യങ്ങളിലൂടെ സഞ്ചരിച്ച് യാത്രയില്‍ പുതിയ അധ്യായമെഴുതിയത്.
19-ന് കുവൈത്ത് സമയം പുലര്‍ച്ചെ 12.02-ന് കുവൈത്ത് ടവറിനുസമീപത്തുനിന്നുമാണ് യാത്ര തുടങ്ങിയത്. കുവൈത്ത് നുവൈസിബ് അതിര്‍ത്തിവഴി സൗദിയിലേക്ക്. സൗദിയിലെ പ്രശസ്ത സാംസ്‌കാരിക കേന്ദ്രമായ യിത്ര ലൈബ്രറി, മ്യൂസിയം, എക്‌സിബിഷന്‍ കേന്ദ്രം എന്നിവ സന്ദര്‍ശിച്ചശേഷം സിയാദും ഷാഫിമോനും അല്‍ഖോബാര്‍ വഴി ബഹ്റൈനിലെത്തി.
മനാമയിലെ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചശേഷം വീണ്ടും ഒരേ അതിര്‍ത്തിവഴി സൗദിയിലേക്ക്. സൗദിയില്‍നിന്ന് സല്‍വ വഴി ഖത്തറിലെ ദോഹ കോര്‍ണീഷിലുള്ള പേള്‍ മോനുമെന്റ് ആയിരുന്നു അടുത്തലക്ഷ്യം. തുടര്‍ന്ന് ഖത്തറില്‍നിന്ന് ബത്ത അതിര്‍ത്തി താണ്ടി യു.എ.ഇ.യിലെത്തി. സാംസ്‌കാരിക കേന്ദ്രമായ ഷാര്‍ജയിലെ ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചശേഷം അതിര്‍ത്തിയായ അല്‍ദാറാ കടന്ന് ഒമാനിലെ കസബ് കോട്ടയ്ക്കുസമീപം ഒരുദിവസത്തെ യാത്രയ്ക്ക് വിരാമമിട്ടു. രാത്രി 11.55-നാണ് യാത്ര അവസാനിപ്പിച്ചത്.
യു.എ.ഇ. സംരംഭക വിസയുള്ള സിയാദിനും ഷാഫിമോനും ജി.സി.സി. വിസ ലഭിക്കാനും ബുദ്ധിമുട്ടേണ്ടിവന്നില്ല. അതിര്‍ത്തികളിലും കൂടുതല്‍ സമയമെടുത്തില്ല. യാത്രയില്‍ വാഹനത്തിനുള്ള അതത് രാജ്യത്തെ ഇന്‍ഷുറന്‍സ് പരിരക്ഷയും അതിര്‍ത്തികളില്‍നിന്ന് വേഗത്തില്‍ ലഭ്യമാണെന്നും ഇരുവരും പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നിയമങ്ങളെപ്പറ്റി ബോധവത്കരിക്കല്‍, ഗള്‍ഫ് രാജ്യങ്ങളിലൂടെയുള്ള സൗഹൃദയാത്ര പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയൊക്കെയായിരുന്നു യാത്രയുടെ ലക്ഷ്യം. കൂടാതെ ഒറ്റവിസയില്‍ ജി.സി.സി. മുഴുവന്‍ സന്ദര്‍ശിക്കാനുള്ള അനുമതി വരാനിരിക്കെ അതിനുള്ള പ്രചോദനംകൂടിയാണ് ഈ യാത്രയെന്ന് സിയാദ് കല്ലയില്‍ പറഞ്ഞു.