dubai city : ആഗോള നഗര സൂചികയില്‍ മിഡില്‍ ഈസ്റ്റില്‍ വീണ്ടും ഒന്നാമതായി ദുബായ് - Pravasi Vartha DUBAI

dubai city : ആഗോള നഗര സൂചികയില്‍ മിഡില്‍ ഈസ്റ്റില്‍ വീണ്ടും ഒന്നാമതായി ദുബായ്

ആഗോള നഗര സൂചികയില്‍ മിഡില്‍ ഈസ്റ്റില്‍ വീണ്ടും ഒന്നാമതായി ദുബായ്. മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്കന്‍ മേഖലയില്‍ ഏറ്റവും മികച്ച നഗരമെന്ന സ്ഥാനം ദുബായ് നിലനിര്‍ത്തി. ഈ വര്‍ഷത്തെ മികച്ച ആഗോള നഗര സൂചികയില്‍ ആദ്യ 25 സ്ഥാനങ്ങളിലും ദുബായ് dubai city ഇടം പിടിച്ചു. ഈ വര്‍ഷത്തെ ആഗോള പട്ടികയില്‍ ദുബായുടെ സ്ഥാനം 23 ആണ്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദുബായ് സൂചികയിലെ ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം നേടുന്നതെന്ന് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി കെയര്‍ണി പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 156 രാജ്യങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്ത്. ലണ്ടന്‍, പാരിസ് നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ടോക്യോ, ബെയ്ജിങ്, ബ്രസല്‍സ്, സിംഗപ്പൂര്‍, ലോസാഞ്ചല്‍സ്, മെല്‍ബണ്‍, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റ് നഗരങ്ങള്‍.
മെന മേഖലയില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയാണ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിനാണ്. റിയാദ്, അബൂദബി എന്നീ നഗരങ്ങള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ പങ്കിട്ടു ആഗോള സൂചികയില്‍ ദോഹയുടെ സ്ഥാനം 50ഉം തല്‍ അവീവിന്റെത് 57ഉം ആണ്. അതേസമയം, ആഗോള തലത്തില്‍ മികച്ച കാഴ്ചപ്പാടുള്ള 30 നഗരങ്ങളില്‍ അബൂദബിയും ഇടം പിടിച്ചിട്ടുണ്ട്.
വാണിജ്യ പ്രവര്‍ത്തനം, മനുഷ്യ മൂലധനം, വിവര കൈമാറ്റം, സാംസ്‌കാരിക അനുഭവങ്ങള്‍, രാഷ്ട്രീയമായ മുന്നേറ്റം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 156 നഗരങ്ങളുടെ ആഗോള തല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നിശ്ചയിക്കുന്നത്. കൂടാതെ ഒരു നഗരത്തിന് ആഗോളതലത്തില്‍ മൂലധനവും, ആശയങ്ങളും ആകര്‍ഷിക്കാനും അത് നിലനിര്‍ത്താനും എത്രത്തോളം കഴിയുന്നുവെന്നതും റാങ്കിങ്ങിന് മാനദണ്ഡമാക്കുന്നതായും കെര്‍ണി പറഞ്ഞു. ജി.സി.സിയിലെ പ്രധാന നഗരങ്ങള്‍ക്ക് ആഗോള സൂചികയില്‍ അവരുടെ സ്ഥാനങ്ങള്‍ ഉയര്‍ത്തുന്നതില്‍ മികവ് പുലര്‍ത്താനായിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *