we expats : സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ മലയാളിയെ രോഗം പിടികൂടി; ഒടുവില്‍ സുമനസുകളുടെ സഹായത്തോടെ നാട്ടിലേക്ക് - Pravasi Vartha PRAVASI

we expats : സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ മലയാളിയെ രോഗം പിടികൂടി; ഒടുവില്‍ സുമനസുകളുടെ സഹായത്തോടെ നാട്ടിലേക്ക്

സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ മലയാളി സുമനസുകളുടെ സഹായത്തോടെ നാട്ടിലേക്ക്. ദുബായില്‍ സന്ദര്‍ശക വീസയില്‍ എത്തി രോഗബാധിതനായ തൃശൂര്‍ ചേലക്കര വരവൂര്‍ ചേലൂര്‍ സ്വദേശി മൊയ്ദീന്‍ കുട്ടിയെ we expats ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നാട്ടിലേയ്ക്ക് കൊണ്ടുപോയി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 
ദുബായിലെത്തി കുഴഞ്ഞു വീണ ഇദ്ദേഹത്തെ റാഷിദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വളരെ ഗുരുതര നിലയില്‍ കഴിഞ്ഞ മൊയ്ദീന്‍ കുട്ടിക്ക് റാഷിദ് ഹോസ്പിറ്റലിലെ മെഡിക്കല്‍ വിഭാഗം ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ നല്‍കിയിരുന്നു. പിന്നീട് പിന്നീട് അപകടനില തരണം ചെയ്തതോടെയാണ് കൂടുതല്‍ ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുപോയത്.
ഏകദേശം രണ്ടര ലക്ഷം ദിര്‍ഹത്തിന്റെ അടുത്ത് വന്ന ആശുപത്രി ചെലവുകള്‍ വന്നപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഇദ്ദേഹത്തിന്റെ മകന്‍ പിതാവിന്റെ കാര്യം ദുബായ് ചേലക്കര കെഎംസിസി ഭാരവാഹികളുടെ ശ്രദ്ധയില്‍ കൊണ്ടുവരികയായിരുന്നു. ഇതേ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ആയ നസീര്‍ വാടാനപ്പള്ളിയുടെ ഇടപെടലിലൂടെ ആശുപത്രി ചെലവുകള്‍ പൂര്‍ണമായി ഒഴിവാക്കി. ഇദ്ദേഹത്തിന്റെ യാത്രാ തടസ്സങ്ങളെല്ലാം ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ശരിയാക്കി. യാത്രയില്‍ സഹായത്തിനായി കൂടെ പോകാനുള്ള ആളുടെയും മൊയ്ദീന്റെയും യാത്രക്കുള്ള ടിക്കറ്റുകളും ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *