uae flag day : യുഎഇയിലുടനീളം പതാകദിനം ആചരിക്കാന്‍ ആഹ്വാനം - Pravasi Vartha UAE

uae flag day : യുഎഇയിലുടനീളം പതാകദിനം ആചരിക്കാന്‍ ആഹ്വാനം

യുഎഇയിലുടനീളം പതാകദിനം ആചരിക്കാന്‍ ആഹ്വാനം. നവംബര്‍ മൂന്ന് വെള്ളിയാഴ്ച രാജ്യത്താകമാനം പതാകദിനം uae flag day ആചരിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ ആഹ്വാനം ചെയ്തു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 സമൂഹ മാധ്യമമായ എക്‌സ് വഴിയാണ് രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ വകുപ്പുകളോടും സ്ഥാപനങ്ങളോടും പതാക ഉയര്‍ത്തുന്നതിന് ആവശ്യപ്പെട്ടത്. നവംബര്‍ മൂന്നിന് രാവിലെ 10ന് രാജ്യത്താകമാനം ഒരുമിച്ച് പതാക ഉയര്‍ത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ഐക്യത്തിന്റെയും നേട്ടങ്ങളുടെയും ആഘോഷമാണ് പതാകദിനത്തിലെന്നും ഈ പദ്ധതിയില്‍ എല്ലാ ജനങ്ങളും ഭാഗവാക്കാകണമെന്നും ശൈഖ് മുഹമ്മദ് എക്‌സിലൂടെ ആവശ്യപ്പെട്ടു.
2013ലാണ് ആദ്യമായി യു.എ.ഇയുടെ പതാകദിനം നവംബര്‍ മൂന്നിന് ആചരിക്കുന്നത്. 11ാമത് വര്‍ഷമാണ് രാജ്യം പതാകദിനം ആചരിക്കുന്നത്. പച്ച, വെളുപ്പ്, കറുപ്പ്, ചുവപ്പ് നിറങ്ങളിലുള്ള യു.എ.ഇയുടെ പതാക, പ്രതീക്ഷയെയും സമാധാനത്തെയും കരുത്തിനെയും ധീരതയെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ ദിവസം പൊതു അവധി ദിവസമല്ല. എന്നാല്‍, ഓഫിസുകളിലും സ്‌കൂളുകളിലും പാര്‍ക്കുകളിലും മറ്റു സ്ഥലങ്ങളിലുമെല്ലാം സ്വദേശികളും വിദേശികളും ഒരുമിച്ചുചേര്‍ന്ന് പതാക ഉയര്‍ത്തുന്നതാണ് രീതി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *