abu dhabi terminal : യുഎഇ: യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാനത്താവള അധികൃതര്‍, ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക - Pravasi Vartha UAE

abu dhabi terminal : യുഎഇ: യാത്രക്കാര്‍ക്ക് അറിയിപ്പുമായി വിമാനത്താവള അധികൃതര്‍, ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക

യാത്രക്കാര്‍ക്ക് അറിയിപ്പുമായി അബുദാബി വിമാനത്താവള അധികൃതര്‍. നവംബര്‍ ഒന്നുമുതല്‍ 14 വരെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ എ ഉള്‍പ്പെടെ 4 ടെര്‍മിനലുകള്‍ abu dhabi terminal ഒരേസമയം പ്രവര്‍ത്തിക്കും. 15 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ ‘എ’യില്‍നിന്നു മാത്രമായിരിക്കും സര്‍വീസ് നടത്തുകയെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9 
നവംബര്‍ ഒന്നിനു തുറക്കുന്ന പുതിയ ടെര്‍മിനലിന്റെ പ്രചാരണാര്‍ഥം നിങ്ങളുടെ ടെര്‍മിനല്‍ പരിശോധിക്കുക എന്ന പേരില്‍ ആരംഭിച്ച ക്യാംപെയിനിലാണ് ഇത് വ്യക്തമാക്കിയത്. ഈ ദിവസങ്ങളില്‍ യുഎഇയില്‍നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായോ എയര്‍പോര്‍ട്ടുമായ ബന്ധപ്പെട്ട് വിവരങ്ങള്‍ ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചു. വിമാനസമയം സംബന്ധിച്ച് www.abudhabiairport.ae വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും.
നവംബറിലെ ആദ്യ 2 ആഴ്ചകള്‍ എല്ലാ ടെര്‍മിനലുകളും പ്രവര്‍ത്തിക്കുന്നതിനാല്‍ വിവിധ എയര്‍ലൈനുകളിലെ യാത്രക്കാര്‍ ഏതു ടെര്‍മിനലിലേക്കാണ് പോകേണ്ടത് എന്നതു സംബന്ധിച്ച വിവരം സൈറ്റില്‍ ലഭ്യമാകും. ഗൂഗിള്‍ മാപ്സ്, വേസ് തുടങ്ങി ജനപ്രിയ മാപ്പ് ഉപയോഗിച്ചാല്‍ പുതിയ ടെര്‍മിനലില്‍ വഴി തെറ്റാതെ എത്താം.
E10, E11 ഹൈവേകളിലും വിമാനത്താവളത്തിനു സമീപമുള്ള മറ്റു റോഡുകളിലും പുതിയ ടെര്‍മിനലിലേക്കുള്ള ദിശാസൂചിക സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ടാക്‌സിയിലും ബസിലും നേരിട്ട് എത്താം. വിവിധ ടെര്‍മിനലുകള്‍ക്കിടയില്‍ സൗകര്യപ്രദമായി സഞ്ചരിക്കാന്‍ ഇന്റര്‍-ടെര്‍മിനല്‍ ഷട്ടില്‍ ബസുകളും സര്‍വീസ് നടത്തും. യാത്രക്കാരെ സ്വാഗതം ചെയ്യാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി അബുദാബി എയര്‍പോര്‍ട്ടിലെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഫ്രാങ്ക് മക്രോറി പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *