uae weather report : യുഎഇയിലെ മിക്കയിടത്തും കനത്ത മഴ; പല സ്ഥലങ്ങളിലും ഗതാഗതം തടസ്സം - Pravasi Vartha WEATHER

uae weather report : യുഎഇയിലെ മിക്കയിടത്തും കനത്ത മഴ; പല സ്ഥലങ്ങളിലും ഗതാഗതം തടസ്സം

യുഎഇയിലെ മിക്കയിടത്തും കനത്ത മഴ. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇന്ന് (വ്യാഴം) രാവിലെ മുതല്‍ മഴ പെയ്യുകയാണ് uae weather report . റോഡുകളില്‍ പലയിടത്തും മഴ വെള്ളം കെട്ടി നിന്നു. ഇതുമൂലം ഗതാഗതം മന്ദഗതിയിലാണ്. ആകാശം മേഘാവൃതമായതിനാല്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) രാജ്യത്തുടനീളം മഞ്ഞ, ചുവപ്പ് അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/FyBPePglCnsDWrIz62s5J9  ദുബായ്, അബുദാബി, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് മഴ റിപോര്‍ട്ട് ചെയ്തത്. ദുബായില്‍ ഉച്ചയ്ക്ക് ശേഷവും മഴ തുടരുന്നു.
അസ്ഥിരമായ കാലാവസ്ഥയുടെ തുടര്‍ച്ച ഉണ്ടാകുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ചില സമയങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമോ ചിലപ്പോള്‍ മേഘാവൃതമോ ആയിരിക്കുമെന്നും എന്‍സിഎം റിപോര്‍ട്ട് ചെയ്തു. നാളെയും മഴ പ്രതീക്ഷിക്കാം. താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശരാശരി താപനില 30ല്‍ താഴെയായിരിക്കുമെന്നും പരമാവധി താപനില 39 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമെന്നും പ്രതീക്ഷിക്കുന്നു. ദുബായില്‍ ഇപ്പോള്‍ 29 ഡിഗ്രി സെല്‍ഷ്യസാണ് മേഘാവൃതമായ ആകാശം. പരമാവധി ഈര്‍പ്പം 85 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശക്തമായ കാറ്റ് ആവര്‍ത്തിച്ച് വീശാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 10-25 കി.മീ വേഗത്തില്‍ ചിലപ്പോള്‍ മണിക്കൂറില്‍ 60 കി.മീ വരെ വേഗത്തില്‍ എത്താം. പൊടിക്കാറ്റ് വീശുമെന്നും പ്രതീക്ഷിക്കുന്നു, ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയുന്നു. അറേബ്യന്‍ ഗള്‍ഫിലെ സാഹചര്യങ്ങള്‍ മിതമായ ശാന്തവും ചിലപ്പോള്‍ പ്രക്ഷുബ്ധവുമാകുമെന്നും പ്രതീക്ഷിക്കുന്നു. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ചൂടു കാലത്തോട് വിടപറയാനെത്തിയ മഴ ആളുകള്‍ നന്നായി ആസ്വദിക്കുന്നുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *