യുഎഇയില്‍ എമിറേറ്റ്സ് ഐഡി പുതുക്കാന്‍ കിയോസ്‌കുകള്‍ വരുന്നു. യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അവരുടെ ബയോമെട്രിക്സ് വിവരങ്ങള്‍ നല്‍കുന്നതിനും എമിറേറ്റ്സ് ഐഡി അല്ലെങ്കില്‍ യുഎഇ പാസ്പോര്‍ട്ടുകള്‍ എന്നിവ സ്വയം സേവന കിയോസ്‌ക് മെഷീനുകളിലൂടെ kiosk uae മിനിറ്റുകള്‍ക്കുള്ളില്‍ ലഭ്യമാകുന്നതാണ്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ‘ബയോമെട്രിക് സെല്‍ഫ്-എന്റോള്‍മെന്റ് സ്റ്റേഷന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഗിറ്റെക്‌സ് 2023-ല്‍ അവതരിപ്പിച്ചിരുന്നു.
കിയോസ്‌ക് സേവനത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്, അപ്പോയിന്റ്മെന്റിനായി കാത്തിരിക്കേണ്ടതില്ലെന്നതാണ്. എമിറേറ്റ്സ് ഐഡിക്കും പാസ്‌പോര്‍ട്ടിനുമായി 24/7 ആക്സസ് ചെയ്യാവുന്ന ഒരു കിയോസ്‌കില്‍ മാത്രം പോയാല്‍ മതിയാകും. ഇത് ആളുകള്‍ക്ക് സ്വയം ചെയ്യുന്നതിന് സാധിക്കും. വിരലടയാളം സ്‌കാന്‍ ചെയ്യാനും ഫൊട്ടോകള്‍ എടുക്കാനും വ്യക്തിയുടെ ഉയരത്തിനനുസരിച്ച് വേണ്ട രീതിയില് ക്രമീകരിക്കാന്‍ മോഷന്‍ സെന്‍സറുകളും ഹൈഡ്രോളിക് സംവിധാനവും മെഷീനിലുണ്ട്. അടുത്ത വര്‍ഷം ഇത് യുഎഇയില്‍ നടപ്പില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കിയോസ്‌കുകള്‍ ഉടന്‍ കൊണ്ടുവരാനാണ് പദ്ധതിയിടുന്നത്. പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ചെയ്യാവുന്ന സ്ഥലങ്ങളില്‍ അവ സ്ഥാപിക്കാനും ഐസിപി പദ്ധതിയിടുന്നു. ഈ മെഷീനുകള്‍ മാളുകളിലും വിമാനത്താവളങ്ങളിലും ആളുകള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന മറ്റ് പൊതു സ്ഥലങ്ങളിലും സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ആദ്യം, ഓണ്‍ലൈനായി എമിറേറ്റ്സ് ഐഡിയോ പാസ്പോര്‍ട്ടോ പുതുക്കുന്നതിനോ ഇഷ്യൂ ചെയ്യുന്നതിനോ ഉള്ള അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം വേണം കിയോസ്‌കിലേക്ക് പോകുന്നതിന്. നിങ്ങള്‍ക്ക് ‘UAEICP’ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ സ്മാര്‍ട്ട് സേവന പ്ലാറ്റ്‌ഫോം വഴി ആപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കാം – smartservices.icp.gov.ae . അത് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ക്യുആര്‍ കോഡും കിയോസ്‌കുകളുടെ ലൊക്കേഷനുകളും അടങ്ങിയ റജിസ്ട്രേഷന്‍ ഫോമും ലഭിക്കും.കിയോസ്‌കില്‍ എത്തിയാല്‍ ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാം അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുന്നതിനും സാധിക്കും.
കിയോസ്‌ക് നിങ്ങളുടെ വിശദാംശങ്ങള്‍ ഐസിപി സിസ്റ്റത്തില്‍ നിന്ന് വീണ്ടെടുക്കും. തുടര്‍ന്ന് നിങ്ങളുടെ ഉയരം സെന്റിമീറ്ററില്‍ രേഖപ്പെടുത്തണം. ഇനി അഥവാ ഉയരം അറിയില്ലെങ്കിലോ തെറ്റായ ഉയരം നല്‍കുകയോ ചെയ്താലും പേടിക്കേണ്ട. അതിനും പരിഹാരമുണ്ട്. കിയോസ്‌കില്‍ ഇന്‍-ബില്‍റ്റ് സെന്‍സറുകള്‍ ഉണ്ട്, അത് നിങ്ങളുടെ ഉയരം കണ്ടെത്തും അതിനുശേഷം, ക്യാമറ നിങ്ങളുടെ ഉയരത്തിനനുസരിച്ച് സ്വയം സജ്ജമാക്കുകയും പാസ്പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോ എടുക്കുകയും ചെയ്യും.
തുടര്‍ന്ന് ബയോമെട്രിക്‌സ് പ്രക്രിയ ആരംഭിക്കണം. സ്‌ക്രീനില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തെളിയും. നിങ്ങള്‍ 15 വയസ്സിന് മുകളിലുള്ള ആളാണെങ്കിലോ എമിറേറ്റ്സ് ഐഡി പുതുക്കുകയോ യുഎഇയില്‍ ആദ്യമായി എത്തിയ വ്യക്തിക്ക് എമിറേറ്റ്സ് ഐഡിക്ക് ആദ്യമായി അപേക്ഷിക്കുകയോ ആണെങ്കില്‍, നിങ്ങളുടെ ബയോമെട്രിക്സ് റജിസ്റ്റര്‍ ചെയ്യണം. ബയോമെട്രിക്സ് ഇതിനകം തന്നെ സിസ്റ്റത്തില്‍ ഉണ്ടെങ്കില്‍, അവ വ്യക്തമല്ലെങ്കിലോ മറ്റ് സുരക്ഷാ കാരണങ്ങളാലോ അത് വീണ്ടും റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടേക്കാം.
നിങ്ങളുടെ ഒപ്പിട്ട് വേണം വിശദാംശങ്ങള്‍ ഐസിപിക്ക് സമര്‍പ്പിക്കാനായിട്ട്. ഇതിനായി ഇലക്ട്രോണിക് പേന ഉപയോഗിച്ച് നിങ്ങളുടെ ഇ-സിഗ്‌നേച്ചര്‍ നല്‍കണം.എല്ലാം ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ വിശദാംശങ്ങള്‍ ഐസിപി പരിശോധിച്ചുറപ്പിക്കും, കൂടാതെ നിങ്ങളുടെ വിലാസത്തില്‍ നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി എത്തിച്ച് നല്‍കും.