ദുബായ് നഗരത്തെ തൂത്തുവാരാന്‍ സ്മാര്‍ട്ട് സ്വീപ്പര്‍ എത്തി. സ്വയം നിയന്ത്രിത സ്മാര്‍ട്ട് ഇലക്ട്രിക് വാഹനമാണ് നഗരശുചീകരണം dubai town ഏറ്റെടുത്തിരിക്കുന്നത്. പൊതുബീച്ചിലെ സൈക്കിള്‍ പാത വൃത്തിയാക്കുകയാണ് സ്മാര്‍ട്ട് സ്വീപ്പറുടെ ഉത്തരവാദിത്തം. ശുചീകരണത്തിന് ഇ- സ്മാര്‍ട്ട് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 കാര്‍ബണ്‍ മലിനീകരണവും കുറയ്ക്കാം. ക്യാമറ, സെന്‍സര്‍ തുടങ്ങി നവീന ഉപകരണങ്ങളുടെ സഹായത്തോടെ മുന്നിലും പിന്നിലുമുള്ള തടസ്സങ്ങള്‍ സ്വയം മനസ്സിലാക്കി പ്രവര്‍ത്തിപ്പിക്കാനുള്ള ശേഷിയുണ്ട് സ്മാര്‍ട്ട് സ്വീപ്പര്‍ക്ക്.
മനുഷ്യധ്വാനത്തെ അപേക്ഷിച്ച് ഉല്‍പാദന ക്ഷമതയും ഉറപ്പാക്കാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 8 മണിക്കൂര്‍ തുടര്‍ച്ചയായി ജോലിചെയ്യും. മണിക്കൂറില്‍ 40 കി.മീ ആണ് സാധാരണ മോഡല്‍ വാഹനത്തിന്റെ വേഗം. നടപ്പാത, റോഡ് തുടങ്ങിയവ വൃത്തിയാക്കുന്ന വലിയ 5 സ്മാര്‍ട്ട് വാഹനങ്ങളും നഗരസഭയ്ക്കുണ്ട്. മാലിന്യസംസ്‌കരണ വിഭാഗത്തില്‍ എത്തിയതോടെ ശുചീകരണ യജ്ഞം കൂടുതല്‍ സ്മാര്‍ട്ടായി. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച സേവനം വിജയിച്ചാല്‍ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നഗരസഭയുടെ പദ്ധതി.