emigration office കണ്ണീരോടെ ; സഹോദരിയുടെ വിവാഹമാണ് ; പോകാൻ അനുവദിക്കണം- അപേക്ഷയുമായി പ്രവാസി മലയാളി - Pravasi Vartha visa

emigration office കണ്ണീരോടെ ; സഹോദരിയുടെ വിവാഹമാണ് ; പോകാൻ അനുവദിക്കണം- അപേക്ഷയുമായി പ്രവാസി മലയാളി

ഓവർ സ്‌റ്റേയിൽ പിഴ ഇല്ലാതെ പോകാൻ അവസരമുണ്ടെന്നറിഞ്ഞാണ് പലരും എമിഗ്രേഷൻ emigration office ഓഫിസിലെത്തിയത്. എംബസിയിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ അടക്കം ഉണ്ടെങ്കിൽ മാത്രമേ അകത്തേക്ക് കടത്തിവിടാൻ തങ്ങൾക്ക് കഴിയുകയുള്ളൂ എന്ന് അറിഞ്ഞതോടെ നിരാശരായി മടങ്ങേണ്ട അവസ്ഥയിലാണ് ഇവരെല്ലാം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
അനുജത്തിയുടെ വിവാഹമാണ് ഈ ആഴ്ച,പോകാൻ അനുവദിക്കണം എന്ന്, കണ്ണൂർ സ്വദേശി സുരക്ഷാ ഉദ്യോഗസ്‌ഥർക്ക്‌ മുന്നിൽ കരഞ്ഞു പറയുകയാണ്. ജോലി തരപ്പെടുത്തിത്തരാം എന്ന അയൽവാസിയുടെ വാക്ക് വിശ്വസിച്ച് ബഹ്‌റൈനിൽ വന്നതായിരുന്നു ആ യുവാവ്. ആദ്യം സന്ദർശക വീസയാണ് നൽകുന്നതെന്നും ബഹ്‌റൈനിൽ എത്തിയാൽ ഉടൻ റെസിഡൻസ് വീസയിലേക്ക് മാറാമെന്നും പറഞ്ഞ സുഹൃത്തിനെ ബഹ്‌റൈനിൽ എത്തി പിന്നീട് കണ്ടിട്ടേയില്ല. കയ്യിൽ കരുതിയ പണം മുഴുവനും തീരുകയും മടങ്ങിപ്പോകാൻ നിർവാഹമില്ലാതാവുകയും ചെയ്തതോടെ അനധികൃതയി ഇവിടെ തന്നെ താങ്ങുകയായിരുന്നു ഈ യുവാവ്. എമിഗ്രേഷൻ ഓഫിസിൽ എത്തിയവരിൽ ഭൂരിഭാഗം പേരും അനധികൃതമായി മാസങ്ങളായി തുടരുന്നവരാണ്.

കുടുംബത്തെ കരകയറ്റാൻ നിയമാനുസ്യതമല്ലാതെയും പല വഴികളും തിരഞ്ഞെടുത്ത്, പലരുടെയും വാക്ക് വിശ്വസിച്ച് വിമാനം കയറിയവരാണിത്. ഏതു വിധേനയും ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഗൾഫ് രാജ്യങ്ങളിൽ തങ്ങിയവർ, നിരവധി പേരാണ് ഗൾഫിൽ ജോലിയും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുന്നത്. രണ്ടു ദിവസം മുൻപാണ് യാത്രാരേഖകളും മറ്റും കൃത്യമായി ഉള്ളവർക്ക് പിഴ കൂടാതെ നാട്ടിലേക്ക് പോകാനുള്ള അവസരം അധികൃതർ നൽകിയത്. പാസ്പോർട്ട് ഒറിജിനൽ, ഫോട്ടോ കോപ്പി,രണ്ട് ആഴ്ച ദൈർഘ്യമുള്ള വിമാനടിക്കറ്റ്, എംബസിയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്കാണ് മന്ത്രാലയം ഇത്തരം ഒരു ഇളവ് നൽകിയത്. എംബസി സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇത്തരം ആളുകൾക്ക് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. അനധികൃതമായി തങ്ങേണ്ടി വന്നത് കൃത്യമായ കാരണം കൊണ്ടാണെന്ന് ഇന്ത്യൻ എംബസി സാക്ഷ്യപ്പെടുത്തുകയും അത് ബഹ്‌റൈൻ അധികൃതരുടെ സൂക്ഷ്മ പരിശോധനയ്ക്ക് കൂടി വിധേയമാക്കുകയും കൂടി ചെയ്ത് മാത്രമാണ് ആളുകൾക്ക് പിഴ ഇല്ലാതെ മടങ്ങാനുള്ള അനുമതി നൽകി വരുന്നത്.

ഇത് അറിഞ്ഞതോടെ, രാവിലെ മുതൽ യുവാക്കൾ അടക്കമുള്ള നിരവധി പേരാണ് ബഹ്‌റൈനിലെ എമിഗ്രേഷൻ ഓഫിസിനു മുന്നിൽ പൊരി വെയിലിൽ കാത്തു നിൽക്കുന്നത്. രാജ്യത്ത് ഓവർ സ്റ്റേ യിൽ തങ്ങിയവർക്ക് മടക്ക ടിക്കറ്റുമായി എമിഗ്രേഷൻ ഓഫിസിലെത്തിയാൽ പിഴ ഒടുക്കാതെ മടങ്ങാം എന്നുള്ള അറിയിപ്പ് സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതോടെയാണ് ഹൂറയിലെ ഈ ഓഫിസിലേക്ക് ആളുകൾ ഇരച്ചെത്തിയത്. വാർത്ത കേട്ട പാതി തന്നെ പലരും യാത്രാ ടിക്കറ്റുകൾ തരപ്പെടുത്തിയാണ് ഇവിടേയ്ക്ക് എത്തിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *