ba flights കുഞ്ഞുങ്ങൾക്കൊപ്പമുള്ള യാത്രകൾ എളുപ്പമാകും; വിവിധ നടപടി ക്രമങ്ങളുമായി എയർ ലൈനുകൾ - Pravasi Vartha TRAVEL

ba flights കുഞ്ഞുങ്ങൾക്കൊപ്പമുള്ള യാത്രകൾ എളുപ്പമാകും; വിവിധ നടപടി ക്രമങ്ങളുമായി എയർ ലൈനുകൾ

ഇനി ഫ്ലൈറ്റുകളിൽ ചൈൽഡ് ഫ്രീ ക്യാബിനുകൾ ba flights ഒരുങ്ങും. ഈ ആശയം അവതരിപ്പിക്കാനൊരുങ്ങുകയാണ് വിമാനക്കമ്പനികള്‍. ടർക്കിഷ് ഉടമസ്ഥതയിലുള്ള ഒരു എയർലൈൻ ഉടൻ തന്നെ കമ്പനിയുടെ ചില ഫ്ലൈറ്റുകളിൽ ചൈൽഡ് ഫ്രീ ക്യാബിനുകൾ അവതരിപ്പിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് ഈ ആശയം പ്രയോജനപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഇത് നടപ്പിലാവുന്നതോടെ മാതാപിതാക്കള്‍ക്ക് കുട്ടികളുമായി പേടിക്കാതെ ഇരിക്കാം. കുട്ടികൾ ബഹളം വച്ചാലും, മറ്റുള്ളവരെ ബഹളം ബാധിക്കുകയുമില്ലെന്നാണ് കമ്പനി പറയുന്നത്.ഓഗസ്റ്റിലാണ് ടര്‍ക്കിഷ് കമ്പനിയായ കോറെൻഡൻ ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

വേണമെന്നും വേണ്ടെന്നുമുളള സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടെയാണ് പുതിയ പ്രഖ്യാപനം. എന്നാൽ എല്ലാ കമ്പനികളും ഈ ആശയത്തോട് യോജിക്കുന്നുമില്ല. ശാന്തമായ അന്തരീക്ഷം ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ‘ഒൺലി അഡൾട്ട്’ സോണുകളും വിമാനക്കമ്പനികള്‍ ഉടന്‍ പരിഗണിക്കും.അഡൽറ്റ്-ഓൺലി സോണുകൾ വാഗ്ദാനം ചെയ്യുന്ന യൂറോപ്പിലെ ആദ്യത്തെ എയർലൈനാണ് കോറെൻഡൺ. 16 വയസും അതിൽ കൂടുതലുമുള്ള യാത്രക്കാർക്ക് മാത്രം ലഭ്യമാകുന്ന ഈ സേവനം നവംബറിൽ നിലവിൽ വരും. “ഒൺലി അഡൾട്ട് സോൺ അവതരിപ്പിക്കുന്നത് കുട്ടികളുള്ള രക്ഷിതാക്കൾക്കും ഉപകാരപ്രദമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *