al haji യുഎഇയിൽ 150 പേരെ കബളിപ്പിച്ച ഹജ് തീർത്ഥാടന റാക്കറ്റിലെ ടൂർ ഓപ്പറേറ്റർ അറസ്റ്റിൽ. - Pravasi Vartha LIVING IN UAE

al haji യുഎഇയിൽ 150 പേരെ കബളിപ്പിച്ച ഹജ് തീർത്ഥാടന റാക്കറ്റിലെ ടൂർ ഓപ്പറേറ്റർ അറസ്റ്റിൽ.

യുഎഇയിൽ 150 പേരെ കബളിപ്പിച്ച ഹജ് തീർഥാടന al haji റാക്കറ്റിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്ന ഒരു ടൂർ ഓപ്പറേറ്ററെ പോലീസ് അറസ്റ്റ് ചെയ്തു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈത്തുൽ അതീഖ് ട്രാവൽ ഏജൻസി നടത്തുന്ന ഷബിൻ റഷീദിനെയാണ് (44) അറസ്റ്റ് ചെയ്തത്. ഹജ്ജിന് പോകാമെന്ന് പറഞ്ഞു , യുഎഇ ആസ്ഥാനമായുള്ള 150 ഓളം വ്യക്തികളെ കബളിപ്പിച്ച് ദശലക്ഷക്കണക്കിന് ദിർഹം തട്ടിയെടുത്തു എന്നാണ് ഇന്ത്യൻ പ്രവാസികളുടെ ആരോപണം.
2023 ജൂണിൽ, മുഴുവൻ പണവും മുൻകൂട്ടി നൽകിയിട്ടും, ആർക്കും തന്നെ വിശുദ്ധ തീർത്ഥാടനമായ ഹജ്ജിനു പോകാൻ കഴിഞ്ഞില്ല. ബൈത്തുൽ അതീഖ്, ആളുകൾക്ക് നൽകിയ ഇത്തരം വാഗ്ദാനങ്ങളൊന്നും തന്നെ നടപ്പിലാകാതെ ആയപ്പോഴാണ് ആളുകൾ ഇവർക്കെതിരെ തിരിഞ്ഞത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

തുടക്കത്തിൽ, സംഭവിച്ചതിൽ, റഷീദ് ആളുകളോട് ക്ഷമാപണം നടത്തുകയും വിസ നൽകുന്നതിൽ അവസാന നിമിഷം വരുത്തിയ മാറ്റമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്ന് പറയുകയുമായിരുന്നു . അദ്ദേഹം പണം, ആളുകൾക്ക് റീഫണ്ട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്യുകയും, യാത്രക്കാർക്കായി യഥാർത്ഥത്തിൽ ബുക്ക് ചെയ്ത താമസ സൗകര്യങ്ങളുടെ പുനർവിൽപ്പനയിൽ നിന്നും കിട്ടുന്ന പണം തിരികെ നൽകുമെന്നും പറഞ്ഞാണ് ആളുകളെ വശത്താക്കിയത്. പറഞ്ഞ സമയം കടന്നുപോയിട്ടും പണം തിരികെ ലഭിക്കാതെ, മുൻ വർഷങ്ങളിലെ പോലുള്ള സമാന സംഭവങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പലരും റഷീദിനെതിരെ പരാതി നൽക്കുകയായിരുന്നു. കഴിഞ്ഞ വർഷം, 20,000 ദിർഹം നൽകിയ ദുബായ് നിവാസിയായ സാക്വിബ് ഇമിന്‌ ഇതുവരെ 5,000 ദിർഹമാണ് ഇതുവരെ തിരികെ ലഭിച്ചത്. ഇനിയും നിരവധി പേർക്ക് നഷ്ടപരിഹാരങ്ങളോ നൽകിയ തുകയോ ഒന്നും തന്നെ തിരികെ ലഭിച്ചിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *