mahzooz ae draw മഹ്സൂസിലൂടെ വൻ തുകയുടെ ഭാഗ്യ സമ്മാനം കരസ്ഥമാക്കി ഇന്ത്യൻ പ്രവാസി - Pravasi Vartha DRAW

mahzooz ae draw മഹ്സൂസിലൂടെ വൻ തുകയുടെ ഭാഗ്യ സമ്മാനം കരസ്ഥമാക്കി ഇന്ത്യൻ പ്രവാസി

മഹ്സൂസ് സാറ്റര്‍ഡേ മില്യൺസിന്‍റെ mahzooz ae draw 151-ാമത് നറുക്കെടുപ്പിൽ ഭാഗ്യസമ്മാനം കരസ്ഥമാക്കിയത് മൂന്നു പേര്‍. ഒരു ലക്ഷം ദിര്‍ഹം വീതമാന് വിജയികൾക്ക് ലഭിക്കുക. വിജയികളിൽ ഒരാൾ ഇന്ത്യൻ പ്രവാസിയാണ്.
ഇന്ത്യന്‍ പൗരനായ വിജയ്, ഫിലിപ്പീൻസിൽ നിന്നുള്ള അഗസ്റ്റിൻ, പാകിസ്ഥാനിൽ നിന്നുള്ള അൻവര്‍ എന്നിവരാണ് വിജയികള്‍. വെറും 35 ദിര്‍ഹം മുടക്കി മഹ്സൂസ് സാറ്റര്‍ഡേ മില്യൺസ് വാട്ടര്‍ ബോട്ടിൽ വാങ്ങി മത്സരത്തിൽ പങ്കെടുക്കാം. ആഴ്ച്ച നറുക്കെടുപ്പിലും പന്നീട് ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് 20,000,000 ദിര്‍ഹം ടോപ് പ്രൈസ് നേടാം. രണ്ടാം സമ്മാനം 150,000, മൂന്നാം സമ്മാനം 150,000, നാലാം സമ്മാനം 35 ദിര്‍ഹം മൂല്യമുള്ള മഹ്സൂസ് ഗെയിം, അഞ്ചാം സമ്മാനം അഞ്ച് ദിര്‍ഹം. കൂടാതെ ആഴ്ച്ചതോറുമുള്ള ട്രിപ്പിൾ 100 ഡ്രോയിലൂടെ മൂന്നു പേര്‍ക്ക് AED 100,000 വീതം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

ഇന്ത്യക്കാരനായ വിജയ്, 18 വര്‍ഷമായി യു.എ.ഇയിൽ താമസമാണ്. ഒരു സ്വകാര്യ കമ്പനിയിൽ പ്രൊജക്റ്റ് കോര്‍ഡിനേറ്ററായി ജോലിനോക്കുന്ന വിജയ് എല്ലാ മാസവും രണ്ട് തവണയെങ്കിലും മഹ്സൂസ് കളിക്കാറുണ്ട്. വിജയ് ശനിയാഴ്ച്ച മഹ്സൂസ് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിജയിയായ കാര്യം അറിഞ്ഞത്. യു.എ.ഇയിൽ തന്നെ ഒരു ബിസിനസ് പദ്ധതിയിൽ നിക്ഷേപിക്കാനാണ് പണം ഉപയോഗിക്കുകയെന്ന് അദ്ദേഹം പറയുന്നു.

അടുത്തിടെ ദുബായിലേക്ക് വന്നയാളാണ് പാക് പ്രവാസിയായ അൻവര്‍. ഒരു ട്രാൻസ്പോര്‍ട്ടേഷൻ കമ്പനിയിൽ ജോലിനോക്കുന്നു. ലൈവ് ഡ്രോ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടുകൊണ്ടിരിക്കെയാണ് തനിക്കാണ് സമ്മാനം എന്ന് അൻവര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ 19 വര്‍ഷമായി ഫിലിപ്പീൻസിൽ ജീവിക്കുകയാണ് അഗസ്റ്റിൻ. കഴി‍ഞ്ഞയാഴ്ച്ച മഹ്സൂസിൽ നിന്നും അഞ്ച് ദിര്‍ഹം സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചു. അതുപോലെ തന്നെയാകും എന്ന് കരുതിയാണ് മെയിൽ പരിശോധിച്ചത്. മഹ്സൂസിൽ നിന്നുള്ള ഇ-മെയിൽ ലഭിച്ചത് തന്നെ ഞെട്ടിച്ചെന്ന് അഗസ്റ്റിൻ പറയുന്നു. ഫാഷൻ ഡിസൈനറാണ് അഗസ്റ്റിൻ .

Related Posts

Leave a Reply

Your email address will not be published. Required fields are marked *